Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ സമ്മേളനം സമാപിച്ചു; അഡ്വ. പി ഗവാസ് ജില്ലാ സെക്രട്ടറി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിന് കേരള സർക്കാർ സമഗ്രമായ നിയമം കൊണ്ടുവരണം: സി പി ഐ

25 Jul 2025 23:17 IST

Fardis AV

Share News :


സിപിഐ ജില്ലാ സമ്മേളനത്തിന് കൊടിയിറക്കം



കല്ലാച്ചി: വർദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിന് കേരള സർക്കാർ സമഗ്രമായ നിയമം കൊണ്ടുവരണമെന്ന് സിപിഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രബുദ്ധമെന്നവകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ ഇന്നും പല തട്ടുകളായി നിലനിൽക്കുകയാണ്. വിശ്വാസികളെ ചൂഷണം ചെയ്ത് വ്യാജചികിത്സ, ദുർമന്ത്രവാദം, പ്രശ്നപരിഹാരത്തിനായി മാന്ത്രിക ഏലസ്സുകൾ തുടങ്ങി പല വിധത്തിൽ അവ ചൂഷണ സംവിധാനങ്ങൾ ഒരുക്കുകയാണ്. അന്ധവിശ്വാസ ജഡിലമായിരുന്ന ഒരു സമൂഹത്തെ സാമൂഹ്യ പരിഷ്കർത്താക്കളും കമ്മ്യൂണിസ്റ്റ് - ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും സക്രിയമായി ഇടപെട്ടപ്പോഴാണ് നവോത്ഥാന കേരളം യാഥാർഥ്യമായത്. ആ നേട്ടങ്ങളെ പുറകോട്ടു വലിക്കാനും വീണ്ടും അന്ധവിശ്വാസത്തിന്റെ ഇരുണ്ട വഴികളിലേക്ക് തിരികെ കൊണ്ടുപോകാനും പുനരുത്ഥാന ശക്തികളുടെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഒരു കാലത്ത് സമൂഹത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ നിലപാടുകൾ സ്വീകരിക്കാനും ശാസ്ത്രചിന്തയും യുക്തിബോധവും പ്രചരിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിരുന്നു. രാജ്യത്ത് എട്ട് സംസ്ഥാനങ്ങൾ ഇതിനകം ഇത്തരം നിയമം പാസാക്കിയിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അടിയന്തരമായി അന്ധവിശ്വാസ അനാചാര നിരോധന നിയമം പാസാക്കമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ. പി ഗവാസ് നെ (46 ) തെരഞ്ഞെടുത്തു.

കുറ്റ്യാടി മരുതോങ്കരയ്ക്കടുത്ത് കോതോട് സ്വദേശിയാണ്. പാറക്കൽ ഗംഗാധരൻ- പത്മിനി ദമ്പതികളുടെ മകനാണ്. എഐഎസ് എഫിലൂടെ പൊതുരംഗത്ത് വന്ന് അഡ്വ. പി ഗവാസ് എ ഐ എസ് എഫ്, എ ഐ വൈ എഫ് സംഘടനകളുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോ സെക്രട്ടറി, നാഷണൽ കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി-യുവജന സംഘടനാ കാലഘട്ടത്തിൽ ഇടത് പുരോഗമന സംഘടനാ രംഗത്തെ സമരമുഖമായി മാറി നിരവധി തവണ ക്രൂരമായ പോലീസ് മർദ്ദനത്തിന് ഇരയായി. വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പലതവണ ജയിൽ വാസം അനുഭവിച്ചു. വിദ്യാർത്ഥി സംഘടനാ കാലത്ത് കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു. സിപിഐ കാവിലുംപാറ ലോക്കൽ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്. 

പൊളിറ്റിക്കൽ സയൻസിൽ ബിരുധാനന്ദര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷകനായിരുന്നു. അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ എഎൽ) ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. 2005 മുതൽ സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗവും നിലവിൽ പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. 2020 മുതൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കടലുണ്ടി ഡിവിഷനിൽ നിന്നുള്ള അംഗവും നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ലോക യുവജന സമ്മേളനത്തിന്റെ ഭാഗമായി റഷ്യ, ഇക്വഡോർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മോസ്കോയിൽ നടന്ന വേൾഡ് യംഗ് കമ്യൂണിസ്റ്റ് സംഗമത്തിലും പങ്കെടുത്തു. അധ്യാപികയും എകെ എസ് ടി യു നേതാവുമായ കെ സുധിനയാണ് ജീവിത പങ്കാളി. മക്കൾ: സെദാൻ ഗസിന്ത്, കലാനി ഗസിന്ത്. നിലവില്‍ കോഴിക്കോട് ബിലാത്തിക്കുളത്താണ് താമസം. 

ജില്ലാ സമ്മേളനം നാല് കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 39 അംഗ പുതിയ ജില്ല കൗൺസിലിനെയും 12 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കൗൺസിൽ യോഗം ഇ കെ വിജയൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന് ജില്ല സെക്രട്ടറിയായി അഡ്വ. പി ഗവാസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, സി കെ ശശിധരൻ, അഡ്വ. പി വസന്തം, ടി വി ബാലൻ, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഭക്ഷ്യ മന്ത്രി ജിആർ അനിൽ, സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്ടെ കോമൺവെൽത്ത് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണവും പ്രതികൂല കാലാവസ്ഥയും കാരണം പൊതുസമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും പതാക- കൊടിമര ജാഥകളും ഒഴിവാക്കി രണ്ടു ദിവസത്തെ പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തിയത്. കല്ലാച്ചി ഓത്തിയിൽ കൺവെൻഷൻ സെന്ററിലെ എം നാരായണൻ മാസ്റ്റർ നഗറിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബുവാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 


പുതിയ ജില്ല കൗൺസിൽ അംഗങ്ങൾ

1 ഇ കെ വിജയൻ എം എൽ എ

2 ടി കെ രാജൻ മാസ്റ്റർ

3 കെ കെ ബാലൻ മാസ്റ്റർ

4 ആർ ശശി

5 പി ഗവാസ്

6 പി കെ നാസർ

7 പി സുരേഷ് ബാബു

8 രജീന്ദ്രൻ കപ്പള്ളി

9 ഇ സി സതീശൻ

10 ചൂലൂർ നാരായണൻ

11 ആർ സത്യൻ

12 റീന മുണ്ടേങ്ങാട്

13 അജയ് ആവള

14 ടി എം ശശി

15 കെ മോഹനൻ

16 ഇ കെ അജിത്ത്

17 കെ ടി കല്ല്യാണി

18 കെ കെ പ്രദീപ് കുമാർ

19 സി ബിജു

20 കെ പി പവിത്രൻ

21 ടി എം പൗലോസ്

22 എം സുബ്രഹ്മണ്യൻ

23 എൻ എം ബിജു

24 എസ് സുനിൽ മോഹൻ

25 യൂസഫ് കോറോത്ത്

26 അസീസ് ബാബു

27 റീന സുരേഷ്

28 പി ബാലഗോപാൽ

29 ശ്രീജിത്ത് മുടപ്പിലായി

30 മുരളി മുണ്ടേങ്ങാട്

31 കെ പി ബിനൂപ്

32 കെ കെ മോഹൻദാസ്

33 എം കെ പ്രജോഷ്

34 കെ ഷാജികുമാർ

35 കെ വി സുരേന്ദ്രൻ

കാൻഡിഡേറ്റ് അംഗങ്ങൾ

1 ടി ഭാരതി

2 ആശ ശശാങ്കൻ

3 എൻ അനുശ്രീ

4 അഭിജിത്ത് കോറോത്ത്

..................

സംസ്ഥാന സമ്മേളന പ്രതിനിധികൾ

1 കെ കെ ബാലൻ

2 ഇ കെ വിജയൻ എം എൽ എ

3 ടി കെ രാജൻ

4 പി ഗവാസ്

5 ഇ സി സതീശൻ

6 പി കെ നാസർ

7 രജീന്ദ്രൻ കപ്പള്ളി

8 എൻ എം ബിജു

9 സി ബിജു

10 ടി ഭാരതി

11ടി എം ശശി

12 റിയാസ് അഹമ്മദ് ( പകരം പ്രതിനിധി)

കല്ലാച്ചി: 

. . . . . . . . . . . . . . 

കോമൺവെൽത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കണം

കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കോമൺവെൽത്ത് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോമൺവെൽത്ത് നെയ്ത്ത് ഫാക്ടറി ഒരു കാലത്ത് ലോകോത്തര നിലവാരമുള്ള തുണിത്തരങ്ങൾ നിർമ്മിച്ച സ്ഥാപനമായിരുന്നു. എന്നാൽ 2009 ഫിബ്രവരി ഒന്നിന് ഈ സ്ഥാപനം അനധികൃതമായി അടച്ചുപൂട്ടുകയായിരുന്നു. ഇതിനെതിരായി ശക്തമായ പ്രക്ഷോഭം വളർന്നുവന്നപ്പോഴാണ് കോംട്രസ്റ്റ് ഏറ്റെടുക്കാൻ 2010 ൽ കേരള സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയും 2012 ൽ നിയമസഭയിൽ ഏറ്റെടുക്കാൻ ബിൽ അവതരിപ്പിക്കുകയും ചെയ്തത്. 2018 ഫെബ്രുവരി ഒന്നിന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. അത് നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ മുൻകൈ എടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മാവൂരിലെ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 



Follow us on :

More in Related News