Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ബുധനാഴ്ച്ച ചാവക്കാട് സ്വീകരണം...

16 Feb 2026 17:44 IST

MUKUNDAN

Share News :

ചാവക്കാട്:നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ബുധനാഴ്ച്ച വൈകിട്ട് 3-ന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സ്വീകരണം നൽകുമെന്ന് സ്വാഗത സംഘം ചെയർമാൻ സി.എച്ച്.റഷീദ്,ജനറൽ കൺവീനർ കെ.വി.ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജാഥയെ മുനിസിപ്പൽ ഓഫിസ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ ചത്വരത്തിലേക്ക് ആനയിക്കും.ഗുരുവായൂർ നിയോജകമണ്ഡലത്തിലെ സ്വീകരണം ചാവക്കാടാണ് നടക്കുന്നത്.ബുധനാഴ്ച്ച വൈകിട്ട് 3-ന് നടക്കുന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.


Follow us on :

More in Related News