Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.ഭാസ്‌കരനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഐ പുറത്താക്കി

03 Mar 2026 21:37 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:സിപിഐയുടെ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിയുടെ ചുമതലയിൽ ഇരിക്കേ പാർട്ടിയുടെ പ്രവർത്തനഫണ്ട് സമാഹരിച്ചതിൽ വലിയ വീഴ്ച്ച നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് കെ.എസ് ഭാസ്കരനെതിരെ അച്ചടക്ക നടപടിയെടുത്തതിന്റെ ഭാഗമായി പാര്ട്ടി മണ്ഡലം സെക്രട്ടറിയേറ്റിന്റെ നിർദ്ദേശത്തോടെ പാർട്ടിയുടെ അംഗത്വത്തിൽ നിന്നും ഉൾപ്പെടെ പുറത്താക്കി.പാർട്ടി പ്രവർത്തനഫണ്ട് ഉൾപ്പെടെ വിവിധ ക്യാമ്പയിനുകൾക്കായി പൊതുജനങ്ങളിൽ നിന്നും പാർട്ടി അംഗങ്ങളിൽ നിന്നും സമാഹരിക്കുന്ന തുകയുടെ ക്യത്യമായ വരവ് ചിലവ് കണക്കുകൾ ഓരോ കമ്മറ്റിയിലും അവതരി പ്പിക്കണമെന്നിരിക്കെ ലോക്കൽ സെക്രട്ടറിയായത് മുതൽ ഇതുവരെ അവതരി പ്പിക്കാത്തത് ലോക്കൽ കമ്മറ്റി അംഗങ്ങൾ ചോദ്യം ചെയ്തതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് എൽസി അംഗങ്ങൾ പിരിവിന്റെ കണക്കുകൾ പറയുകയും പ്രസ്തു‌ത സംഖ്യ എൽസി സെക്രട്ടറിയുടെ പക്കൽ ഉണ്ടെന്ന് ബോധ്യപ്പെടുകയും ഈ സംഖ്യ ബാങ്കിൽ അക്കണ്ട് തുടങ്ങി അതിൽ നിക്ഷേപിക്കണ മെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടും ചിലവഴിച്ച പണത്തിന്റെ കണക്കുകൾ അവതരിപ്പിക്കാൻ കഴിയാഞ്ഞത് പണം ഇയാള് ദുർവിനിയോഗം ചെയ്തതിന്റെ ഫലമാണെന്ന് ലോക്കൽ കമ്മറ്റിക്കും ഉപരി കമ്മറ്റിയായ മണ്ഡലം സെക്രട്ടറിയേറ്റിനും ബോധ്യപ്പെട്ടതിനാൽ സെക്രട്ടറിയേറ്റിൻ്റെ നിർദ്ദേശാനുസരണം കെ.എസ്.ഭാസ്ക്കരനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കാൻ ലോക്കൽ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.നിഷേധാത്മകമായി പ്രതികരിക്കുകയും അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എം.കെ.സലീമിനെ ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകാനും കമ്മറ്റി തീരുമാനിച്ചു.


Follow us on :

More in Related News