Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറ് ലക്ഷം കോടിയിലേറെ രൂപയുടെ കടമാണ് കേരള ജനതയ്ക്ക് പത്തുവര്‍ഷത്തെ എല്‍ഡിഎഫിന്റെ സമ്മാനമെന്ന്..

18 Feb 2026 20:01 IST

MUKUNDAN

Share News :

ചാവക്കാട്:ആറ് ലക്ഷം കോടിയിലേറെ രൂപയുടെ കടമാണ് കേരള ജനതയ്ക്ക് പത്തുവര്‍ഷത്തെ എല്‍ഡിഎഫിന്റെ സമ്മാനമെന്നും,കടത്തിന്റെ കാണാകയത്തിലേക്ക് ചവിട്ടിത്താഴ്ത്തിയാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത്.ഈ ദുഃസ്ഥിതിയില്‍ നിന്നുള്ള കേരള മോചനമാണ് പുതുയുഗ യാത്രയുടെ സന്ദേശമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവ് മികച്ച സാമ്പത്തിക നയത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ പണം കൊണ്ട് നിറയ്ക്കുമെന്നും,ഭരണമാറ്റം മാത്രമല്ല,കേരളത്തിന്റെ പുരോഗമനപരമായ മാറ്റമാണ് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.വെന്റിലേറ്ററില്‍ കിടക്കുന്ന കേരളത്തിന്റെ ആരോഗ്യമേഖലക്ക് പുനര്‍ജീവന്‍ നല്‍കും.ചികിത്സ ചെലവ് പകുതിയാക്കി കുറക്കുകയും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ സഹകരണത്തോടെ കേരളത്തെ ആരോഗ്യ ആഗോള ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കി മാറ്റുകയും ചെയ്യും.മിഷന്‍ സമുദ്ര എന്ന പദ്ധതിയിലൂടെ ചരക്കുനീക്കത്തിന് സമുദ്ര ജലപാത ഉപയോഗപ്പെടുത്തുമെന്നും ഇതിലൂടെ ലഭ്യമാവുന്ന തൊഴിലവസരങ്ങള്‍ മൂന്നിലൊന്ന് മത്സ്യതൊഴിലാളി വിഭാഗത്തിന് നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയതയുടെ കാര്യത്തില്‍ സംഘപരിവാറിന്റെ അതേ വഴിയിലൂടെ ചേട്ടന്‍ ബാവ,അനിയന്‍ ബാവ കളിയാണ് ബിജെപിയും സിപിഎമ്മും കളിക്കുന്നത്.മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ സി.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു.പി.കെ.കുഞ്ഞാലിക്കുട്ടി,ബെന്നി ബെഹനാന്‍ എംപി,കൊടിക്കുന്നില്‍ സുരേഷ് എംപി,വി.കെ.ശ്രീകണ്ഠന്‍ എംപി,ടി.വി.ചന്ദ്രമോഹന്‍,അബ്ദുല്‍ റഹ്‌മാന്‍ രണ്ടത്താണി,ഒ.അബ്ദുല്‍ റഹ്‌മാന്‍കുട്ടി,ജോസ് വള്ളൂര്‍,സുനില്‍ അന്തിക്കാട്,ഷിബു മീരാന്‍,ജോസഫ് ടാജറ്റ്,ഒ.ജെ.ജനീഷ്,പി.എം.സാദിഖലി,സി.എ.ഗോപപ്രതാപന്‍,ആര്‍.പി.ബഷീര്‍,കെ.വി.ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News