Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 13:46 IST
Share News :
ന്യൂഡൽഹി : എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിക്ക് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയുന്ന ഫൈസിയെ കഴിഞ്ഞ ജനുവരിയിൽ എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. 10 മാസത്തിലധികമായി തിഹാര്‍ ജയിലിൽ കഴിയുകയാണ് ഫൈസി.
രാഷ്ട്രീയ പകപോകലിന്റെ ഭാഗമായി വഖഫ് നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയാണ് 2025 മാർച്ചിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാർഥ് സിങ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി ഹാജരായത്. ഇഡിയുടെ പ്രത്യേക അഭിഭാഷകൻ സുഹൈബ് ഹുസൈൻ, പാനൽ കൗൺസൽ വിവേക് ഗുമാനി, അഭിഭാഷകരായ പ്രഞ്ജൽ ത്രിപാഠി, കാർത്തിക് സബർവാൾ, കനിഷ്‌ക് മൗര്യ എന്നിവരും ഹാജരായി.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡൻ്റ് പര്‍വേസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്‍യാസ്, ഓഫിസ് സെക്രട്ടറിയായിരുന്ന അബ്ദുല്‍ മുഖീത്ത് എന്നിവര്‍ക്ക് ജാമ്യം നൽകവെയാണ് ജസ്റ്റിസ് ജസ്മീത് സിങിന്റെ പരാമർശം.
Follow us on :
Tags:
More in Related News
Please select your location.