Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കുടുംബ കോടതി വേണം:ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

17 Feb 2026 21:32 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് പുതിയ കോടതി സമുച്ചയം 5 നില കെട്ടിടം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ ഇരിക്കെ ചാവക്കാട് കോടതി സമുച്ചയത്തിൽ കുടുംബ കോടതി അനുവദിക്കണം എന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് ഹൈകോർട്ട് ചീഫ് ജസ്റ്റിസ്,കേരള മുഖ്യമന്ത്രി,കേരള ധനകാര്യ മന്ത്രി,കേരള നിയമ മന്ത്രി,പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകി.ജില്ലയിൽ തന്നെ കുടുംബ കേസുകൾ ചാവക്കാട് താലൂക്കിലാണ്.പുതിയ കോടതി സമുച്ചയം പൂർത്തീകരിക്കുമ്പോൾ കോടതിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് മജിസ്ട്രേറ്റ് കോർട്ട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ കുടുംബ കോടതി സ്ഥാപിച്ചാൽ സാമ്പത്തിക ബാധ്യത ഉണ്ടാവില്ലെന്നും,സ്ത്രീകളും,കുട്ടികളും,വയസായവരും കേസിന് വേണ്ടി കുന്നംകുളം പോകുന്ന കഷ്ടപ്പാടുകളും ഒഴിവാക്കാം എന്നും,പുതിയ കോടതി സമുച്ചയം ഉദ്ഘാടനം കഴിഞ്ഞാൽ 4 കോടതികൾ കൂടി പ്രവർത്തിക്കാൻ സ്ഥലം ഉണ്ട് എന്നും നിവേദനത്തിൽ പറയുന്നു.എക്സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരം ആണ് നിവേദനം കൊടുത്തത്.യോഗം ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ.തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ഫ്രെഡി പയസ് അദ്ധ്യക്ഷത വഹിച്ചു.അഭിഭാഷകരായ ബിജു വലിയപറമ്പിൽ,ഷൈൻ മനയിൽ,ഫരീത ഭാനു,സ്റ്റോബി ജോസ്,ഫിർദൗസിയ,ഷീജ ജോസഫ്,സി.വി.വിജയൻ,ഫറാ മുഹമ്മദ് റഷീദ്,മുഹമ്മദ് മുനീർ,ഡാലി അശോകൻ,ടി.എസ്.സജിത എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News