Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിയല്ലൂർ ബീച്ച് റോഡ് പുനർ നിർമ്മാണം ഹൈകോടതി വിധി ഉടൻ നടപ്പിലാക്കണം ; കേരള ഡെവലപ്മെന്റ് ഫോറം

03 Mar 2026 19:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ ബീച്ച് റോഡ് കടലെടുത്തിട്ട് ഒമ്പത്

വർഷത്തിലധികമായി. നിലവിൽ പുനർ നിർമ്മിക്കാൻ ഹൈകോടതി ഉത്തരവുണ്ടായിട്ടും ഇത് വരെ നടപ്പിൽ വരുത്തിയിട്ടില്ല. കടലെടുത്ത ഭാഗം പുനർ നിർമ്മിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെന്റ് ഫോറം ജില്ലാ കളക്ടർക്ക് നിവേദേനം നൽകി.


300 മീറ്ററോളം പൊതു റോഡ് കടലെടുത്തിട്ട് 9 വർഷമായി. നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ പ്രകൃതി ദുരന്തത്തിനെതിരെ ഹൈക്കോടതി ഉത്തരവ് നിലവിൽ ഉണ്ടായിട്ടും നാളിതുവരെ നടപടികളൊന്നുമായില്ല. ടൂറിസ്റ്റുകൾ വന്നുപോകുന്ന അരിയല്ലുർ ബീച്ചിന്റെ ഇപ്പോഴത്തെ സ്ഥിതി കാരണം

ടൂറിസ്റ്റുകൾ വരുന്നതും വളരെ കുറഞ്ഞിട്ടുണ്ട്. സാധാരണക്കാരായ പൊതുജനങ്ങളുടെ മൗലികഅവകാശമായ ഭയപ്പാട് ഇല്ലാതെയുംസ്വാതന്ത്ര്യത്തൊടെയും ജീവിക്കാനുള്ള പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഹൈക്കോടതി വിധി അടിയന്തരമായി നടപ്പിൽ വരുത്തണമെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയത്. പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാം എന്ന ജില്ലാ കലക്ടർ കെ.ഡി.എഫ് ഭാരവാഹികളോട് പറഞ്ഞു.


ഭാരവാഹികളായ പ്രസിഡൻറ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, പി എം ഷുക്കൂർ, പി.പി.സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ. എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി ചാർജ് എടുത്ത മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ IAS നെ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തതത്





Follow us on :

More in Related News