Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 13:12 IST
Share News :
വൈക്കം: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ഏറ്റുമാനൂര്‍ തെള്ളകം തടത്തില്‍പറമ്പില്‍ നാദിര്‍ഷ(26), ആര്‍പ്പൂക്കര വില്ലൂന്നി കണിച്ചേരില്‍ വീട്ടില്‍ ആല്‍ബിന്‍ ബാബു(24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘം പിടികൂടിയത്. തലയോലപ്പറമ്പ് തലപ്പാറയ്ക്ക് സമീപംവെച്ച് ഇന്നലെ വൈകിട്ട് 4.30 ഓടെ നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സംഘം കാറിന് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ അമിതവേഗത്തില്‍ കോട്ടയം ഭാഗത്തേക്ക് ഓടിച്ചു പോരുകയായിരുന്നു. തുടർന്ന് പിന്‍തുടര്‍ന്നെത്തിയ പോലീസ് സംഘം മുട്ടുചിറ പട്ടാളമുക്കിന് സമീപംവെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പ്രതികളെയും മയക്കമരുന്നും കസ്റ്റഡിയിലെടുത്തത്. ഡാന്‍സാഫ് സംഘം സാന്‍ട്രോ കാറിന്റെ ചില്ല് കല്ലിനെറിഞ്ഞ് പൊട്ടിച്ചശേഷമാണ് വാഹനം നിര്‍ത്താന്‍ യുവാക്കള്‍ തയ്യാറായത്. ടിന്നില്‍ സൂക്ഷിച്ചിരുന്ന 147.07 ഗ്രാം വരുന്ന എം.ഡി.എം.എ.യാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണിത്. ബാംഗ്‌ളൂരുവില്‍നിന്ന് കാറില്‍ ലഹരികടത്തുന്നതായുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവമറിഞ്ഞ് വൈക്കം തഹസീല്‍ദാര്‍ ബിബിന്‍ ഭാസ്‌കര്‍ സ്ഥലത്തെത്തി പരിശോധനയ്ക്ക് മേല്‍നടപടി സ്വീകരിച്ചു. കടുത്തുരുത്തി പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കോട്ടയം ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സിന്തറ്റിക് ലഹരിവേട്ടയാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വെട്ടിക്കാട്ട് മുക്ക് - തലയോലപ്പറമ്പ് റോഡിൽ തലപ്പാറ ജംഗ്ഷന് സമീപം വച്ച് കാറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. കുറവിലങ്ങാട് ചാലാശ്ശേരി വീട്ടിൽ അമൽ മധു (25), പാലാ പൈങ്കുളം വള്ളിച്ചിറ പാറയിൽ വീട്ടിൽ അശ്വിൻ (23) എന്നിവരാണ് പിടിയിലായത്. എറണാകുളത്ത് നിന്നും മാരുതി ആൾട്ടോ കാറിൽ വില്പനക്കായി കൊണ്ടു പോകുകയായിരുന്നു കഞ്ചാവ്. പോലിസ് പിൻതുടർന്ന് വാഹനം പിടിക്കുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാൾ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. പിടിയിലായവരിൽ അമൽ മധു കുറവിലങ്ങാട് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.