Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പണിമുടക്ക്:കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു

10 Feb 2026 18:20 IST

MUKUNDAN

Share News :

ചാവക്കാട്:സംയുക്ത ട്രേഡ് യൂണിയൻ ഫെബ്രുവരി 12-ന് നടത്തുന്ന ദേശീയ പണിമുടക്കിന് പിന്തുണച്ച് ചാവക്കാട് മുൻസിപ്പൽ കോർഡിനേഷൻ കമ്മറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.ആശുപത്രി പടിയിൽ നിന്ന് ആരംഭിച്ച ജാഥ ചാവക്കാട് സെന്ററിൽ സമാപിച്ചു.കർഷക സംഘം ഏരിയാ സെക്രട്ടറി മാലികുളം അബ്ബാസ് സമാപന യോഗം ഉദ്ഘാടനം ചെയ്തു.സിഐടിയു കോർഡിനേഷൻ കൺവീനർ കെ.സി.സുനിൽ സ്വാഗതം പറഞ്ഞു.കർഷക സംഘം മേഖല സെക്രട്ടറി വി.വി.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ലോക്കൽ സെക്രട്ടറി പി.എസ്.അശോകൻ,സി.കെ.തോമസ്,കെ.ആർ.മോഹനൻ,സി.ജി.സതീശൻ,എം.എം.സുമേഷ് എന്നിവർ സംസാരിച്ചു.കർഷക തൊഴിലാളി മേഖല പ്രസിഡന്റ് വി.വി.ബിജി നന്ദി പറഞ്ഞു.

Follow us on :

More in Related News