Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ വർദ്ധിപ്പിച്ച ശബളം കൊടുക്കുവാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ.

03 Mar 2026 22:36 IST

santhosh sharma.v

Share News :

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കണ്ടിജൻസി വിഭാഗത്തിൽപ്പെട്ട ശുചീകരണ താല്കാലിക ജീവനക്കാർക്ക് സർക്കാർ വർദ്ധിപ്പിച്ച ശമ്പളംകൊടുക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർഅറിയിച്ചതായി ജീവനക്കാർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രിവികസന സമിതി മുഖേന നിയമിച്ചവരും കുടുംബശ്രീ,ആശുപത്രി അധികൃതർ എന്നിങ്ങനെ വിവിധതരത്തിൽപ്പെട്ട  ജീവനക്കാർ ഉണ്ട്. അതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ശബളം നൽകുന്ന സ്പാർക്ക് വഴി കോട്ടയം മെഡിക്കൽ കോളജിൽ ശബളം വാങ്ങുന്ന ഏക വിഭാഗം ജീവനക്കാരാണ് കണ്ടിജൻസിജീവനക്കാർ. ജനുവരി 5ന് ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഈ വിഭാഗം ജീവനക്കാരുടെ വേതനം വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന 500 രൂപയിൽ നിന്ന് 710 രൂപയായി വർദ്ധിപ്പിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ജനുവരിയിൽ വർദ്ധിപ്പിച്ച ശമ്പളം ഫെബ്രുവരി മാസം ജീവനക്കാർക്ക് എന്താണ് ശമ്പളത്തിൽ കുറയ്ക്കാൻ കാരണമെന്ന

ജീവനക്കാരുടെ ചോദ്യത്തിന് ആശുപത്രി അധികൃതർ കൃത്യമായ മറുപടി പറയുന്നില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. അതേസമയം വർദ്ധിപ്പിച്ച ശമ്പളം കുറയ്ക്കാനാണ് നീക്കമെങ്കിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ആശുപത്രി ദിവസ വേതനക്കാരായ ജീവനക്കാർ പറയുന്നത്. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഇറക്കിയ ഉത്തരവിനെ അട്ടിമറിച്ച് കൊണ്ട് ആശുപത്രി അധികൃതർ വേതനം കുറയ്ക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. ഇവരുടെ തത്തുല്യ തസ്തികയിൽ ജോലിയെടുക്കുന്ന കുടുംബശ്രീ വികസനസമിതി ജീവനക്കാർക്ക് 600 മുതൽഉയർന്ന തരത്തിൽ ശബളം ലഭിക്കുന്നുമുണ്ടെന്ന് പറയപ്പെടുന്നു. 8 മാസം മുൻപ് ഇവരുടെ സംഘടന നൽകിയ നിവേദനത്തെ തുടർന്നാണ് ശമ്പളം വർദ്ധിപ്പിച്ചതെന്നും ദിവസ വേതനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ നേതാക്കൾ പറയുന്നു. അതേസമയം ആശുപത്രി ഉൾക്കൊള്ളുന്ന നിയോജയ മണ്ഡലത്തിൽ നിന്നും വിജയിച്ച ജനപ്രതിനിധി കണ്ടിജൻസി ജീവനക്കാർക്ക് വേതനം വർദ്ധിപ്പിച്ച് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിരുന്നതായും അത് അനുസരിച്ച് സ്ഥിരപ്പെടുത്തുന്നതിനുവേണ്ടിയെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഈ വിഭാഗം ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ പറയുകയും ചെയ്തിരുന്നു. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ്  പ്രഖ്യാപിക്കാനിരിക്കേ ഞങ്ങൾക്ക് തന്ന വാഗ്ദാനം പാലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 8 എട്ടു മാസം മുമ്പ് കേരള സ്റ്റേറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ(ഐ എൻ റ്റി യു സി ) സർക്കാരിന് സമർപ്പിച്ച നിവേദനത്തിന്റെ ഫലമാണ് ശമ്പളം വർദ്ധിപ്പിച്ചതെന്നും ഇത് നിർത്തലാക്കിയാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടൻ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആശുപത്രി അധികൃതരുമായി ചർച്ച നടത്തുമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow us on :

More in Related News