Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസറ്റ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് 32-ാമത് പ്രഭാഷണം ........................ നമ്മുടെ ഭവനസങ്കല്‍പ്പങ്ങള്‍ മനോഹരമായി പാട്ടുകളിലാക്കിയവരാണ് വയലാറും പി. ഭാസ്‌ക്കരനുമടക്കമുള്ളവരെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ

കോഴിക്കോട്: നമ്മുടെ ഭവനസങ്കല്‍പ്പങ്ങള്‍ മനോഹരമായി ഗാനങ്ങളിലാക്കിയവരാണ് വയലാറും പി. ഭാസ്‌ക്കരനും ബിച്ചു തിരുമലയും രമേശന്‍ നായരുമെല്ലാമെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനാഘോഷങ്ങളുടെ ഭാഗമായി അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പില്‍ മലയാള സിനിമാഗാനങ്ങളിലെ ഭവനസങ്കല്‍പ്പം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുത്തുകല്ല് റോഡിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതി: 1,75,000 രൂപ പിഴയിട്ടതായി നഗരസഭ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു

കോഴിക്കോട്: പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ ഉപയോഗിച്ച 8 വാഹനങ്ങൾ പിടിച്ചെടുത്ത് 1,75, 000 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിനെ അറിയിച്ചു. ബേപ്പൂർ റോഡിൽ നിന്നും മാറാട് ഒ.എം. റോഡിലെത്തുന്ന കുത്തുകല്ല് റോഡിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതിയിലാണ് നടപടി. പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി നടപടിയെടുത്തായി കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തുടർന്ന് ബേപ്പൂർ സോൺ ഹെൽത്ത് ഇൻസ്പെക്ടറെ കമ്മിഷൻ വിളിച്ചു വരുത്തി കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

ആർ ഐ. ഐ. എഫ്. കെ ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ; ഇന്ന് മലയാള സിനിമകളുടെ ദിനം

കോഴിക്കോട് : ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ. ലോകമൊന്നാകെയുള്ള ഫിലിം ഫെസ്റ്റിവലുകളുടെ മനം കവർന്ന ചലച്ചിത്രങ്ങളുടെ കാഴ്ചക്കുള്ളതാണ് ആർ. ഐ. ഐ. എഫ്. കെയിലെ ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗം. ഇതിനെ അന്വർഥമാക്കുന്ന രീതിയിലായിരുന്നു, ആദ്യദിനത്തിലെ ഫേവറിറ്റ്സ് വിഭാഗത്തിലെ ഗേൾ വിത്ത് നീഡിൽ പ്രദർശനം. ശ്രീ തീയേറ്ററിലെ തിങ്ങി നിറഞ്ഞ, തറയിൽ വരെ ഇരുന്നാണ് ഒരു മണിക്കൂറും അൻപത്തഞ്ചു മിനിറ്റും നീണ്ടു നിന്ന ചലച്ചിത്രം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ച് കണ്ടു തീർത്തത്.

അപ്രഖ്യാപിത അടിയന്തരാവസ്ഥകൾ ഏതു നിമിഷവും രാജ്യത്ത് കടന്നുവരാവുന്നതിനെക്കുറിച്ചാണ് നാം ജാഗരൂകരാകേണ്ടതെന്ന് പ്രഫ. ഹമീദ് ചേന്ദമംഗലൂർ

കോഴിക്കോട് : അൻപതു വർഷം മുൻപ് നടന്ന ഒരു വിദൂര സംഭവം മായല്ല, ഇന്നും ഭാവിയിലും എപ്പോഴും നമ്മുടെ ഇന്ത്യയിൽ ഇനിയും നടന്നേക്കാവുന്ന കാര്യമാണെന്ന രീതിയിലുള്ള ജാഗ്രതയാണ് അടിയന്തരാവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മിൽ നിന്നു ണ്ടാകേണ്ടതെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ . അടിയന്തരാവസ്ഥ അൻപതാം വാർഷികത്തോടനുബന്ധിച്ച് വിജിൽ ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥ 50 തികയുമ്പോൾ പാഠവും പഠനവും ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി​എം​എ​ച്ചി​ൽ "റീ​ലി​വ​റി'​നു തു​ട​ക്കം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ്‌ റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് യൂ​ണി​റ്റ്

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ "റീ​ലി​വ​ർ'​ പദ്ധതിയുമായി പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിൽ വൻ തീപ്പിടുത്തം: ആളപായമില്ല; കാലിക്കറ്റ് ടെക്സ്റ്റെയിൽസ് ഒന്നാകെ കത്തി നശിച്ചു; 2007 ലെ മിഠായി തെരുവ് തീപിടുത്ത സമാനമായ സംഭവം

കോഴിക്കോട് : പുതിയ ബസ്‌സ്റ്റാൻഡിൽ വൻ തീപിടുത്തം. വൈകീട്ട് നാലരയോടെ തുടങ്ങിയ തീപിടുത്തം ഏഴരമണി കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയർ എഞ്ചിനുകളും കരിപ്പൂരിൽ നിന്നെത്തിയ അത്യാധുനിക ഫയർ എഞ്ചിനും തീയണക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോഴും. 2007 ൽ മിഠായി തെരുവിലെ എം.പി റോഡിലെ പടക്ക വില്പന ശാലയിലുണ്ടായ വൻ തീപിടുത്തത്തിനു ശേഷം നഗരം കണ്ട വലിയ വൻ തീപിടുത്തമെന്നു പറയാമെങ്കിലും ആളപായമില്ല.