Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 19:30 IST
Share News :
സലാല: ഒമാനിലെ മലയാളികളുടെയും വിവിധ മലയാളി സംഘടനകളുടെയും സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഒമാൻ മലയാളി ഡയറക്ടറി ഒക്ടോബർ 23-ന് മസ്കറ്റിലെ ഷെറാട്ടൺ ഹോട്ടലിൽ പ്രകാശനം ചെയ്യും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഡയറക്ടറി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏകദേശം 2,000 ഒമാൻ മലയാളികളുടെ വിവരങ്ങളാണ് ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒമാനിലെ മലയാളി സമൂഹത്തിന്റെ ചരിത്രവും സംഭാവനകളും രേഖപ്പെടുത്തുന്ന ഒരു പ്രധാന സംരംഭമായാണ് ഡയറക്ടറി വിലയിരുത്തപ്പെടുന്നത്.
ഡോ. പി. മുഹമ്മദ് അലി മുഖ്യരക്ഷാധികാരിയായും അബ്ദുൾ ലത്തീഫ് ഉപ്പള, പി.എൻ.സി. മേനോൻ, എം.എ. മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ആമീൻ സേട്ട്, മമ്മൂട്ടി, അബ്ദുൾ വാഹിദ് എ.കെ., എബ്രഹാം രാജു, ഡോ. തോമസ് അലക്സാണ്ടർ, ഡോ. ഡേവിസ് കല്ലൂക്കാരൻ, ഡോ. രഞ്ചി മാത്യു കുര്യൻ, രാജു മേനോൻ, രാജൻ പോൾ എന്നിവർ രക്ഷാധികാരികളായും പ്രവർത്തിക്കുന്ന സമിതിയുടെ നേതൃത്വത്തിലാണ് ഡയറക്ടറി തയ്യാറാക്കുന്നത്. നജീബ് ചാലിക്കണ്ടിയാണ് മുഖ്യ ഉപദേഷ്ടാവ്.
സലാല മേഖലയിലെ മലയാളി പ്രമുഖരുടെ വിവരങ്ങൾ ഡയറക്ടറിയിൽ ഉൾപ്പെടുത്തുന്നതിനായി കൈരളി ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് എഡിറ്റർ പി. സുകുമാരൻ ഡയറക്ടറിയുടെ ലക്ഷ്യങ്ങളും പ്രവർത്തന പുരോഗതിയും വിശദീകരിച്ചു.
യോഗത്തിൽ കെ.എം.സി.സി. പ്രസിഡന്റ് സലാം ഹാജി, കൈരളി സെക്രട്ടറി ലിജോ ലാസർ, കൈരളി സലാല പ്രസിഡന്റ് മൻസൂർ പട്ടാമ്പി എന്നിവർ പങ്കെടുത്തു. ഡയറക്ടറി സലാല കോ-ഓർഡിനേറ്റർ മുഹമ്മദ് റസ്സൽ സ്വാഗതവും അസോസിയേറ്റ് എഡിറ്റർ രാജൻ വി. കോക്കൂരി നന്ദിയും രേഖപ്പെടുത്തി.
എക്സലൻസ് ഗ്ലോബലാണ് ഡയറക്ടറിയുടെ പ്രസാധകർ.
Follow us on :
Tags:
More in Related News
Please select your location.