Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

05 Sep 2026 03:07 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ മുൻ പ്രവാസിയും കോഴിക്കോട് അഴിയൂർ കല്ലാമല പ്രണവം നഗറിലെ കൊടക്കാട്ട്കണ്ടി ബദ്രിയാസിൽ താമസക്കാരനുമായ അൻവർ (46) നാട്ടിൽ നിര്യാതനായി.

ദീർഘകാലം ഒമാനിൽ പ്രവാസജീവിതം നയിച്ചിരുന്ന അൻവർ സാമൂഹിക-സൗഹൃദ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.

ചോറോട് സ്വദേശിയായ പരേതരായ നാറോത്ത് മൊയ്തുഹാജി – നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സെറീന. മക്കൾ: അജ്മൽ, ഫാത്തിമ സുഹൈല. സഹോദരങ്ങൾ: കരീം ഹാജി, അബ്ദുള്ള, മുസ്തഫ ഹാജി, സക്കീന.

ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കുഞ്ഞിപ്പള്ളി ഖബറിസ്ഥാനിൽ നടക്കും.

Follow us on :

Tags:

More in Related News