Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ പ്രവാസി അസോസിയേഷനൻ സംഘടിപ്പിച്ച എട്ടാമത് നോർക്കാ പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു

05 Sep 2026 01:57 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ നോർക്കാ രജിസ്റ്റേർഡ് അസോസിയേഷനായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് നോർക്കാ പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു.

കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രയോജനം കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ അംഗത്വം നേടുന്നതിനും അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്.

ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഇതുവരെ സംഘടിപ്പിച്ച വിവിധ ക്യാമ്പുകളിലൂടെയും സേവന പ്രവർത്തനങ്ങളിലൂടെയും ആയിരത്തിലധികം പ്രവാസികൾക്ക് നോർക്കാ പ്രവാസി ക്ഷേമനിധി അംഗത്വം നേടുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയതായി ഭാരവാഹികൾ അറിയിച്ചു. എട്ടാമത് ക്യാമ്പിലും നൂറുകണക്കിന് പ്രവാസികൾക്ക് അംഗത്വത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനും ആവശ്യമായ രേഖകൾ ക്രമീകരിക്കുന്നതിനും സഹായം ലഭിച്ചു.

പ്രവാസികളുടെ അവകാശങ്ങളും ക്ഷേമപദ്ധതികളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അംഗത്വ രജിസ്ട്രേഷൻ, അപേക്ഷാ നടപടികൾ, മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും യാതൊരു സേവന നിരക്കും ഈടാക്കാതെയാണ് സൗജന്യമായി നൽകുന്നതെന്നും അവർ അറിയിച്ചു.

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഭാവിയിലും സേവന പ്രവർത്തനങ്ങൾ തുടരുമെന്നും ഒമാൻ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

Follow us on :

More in Related News