Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ്–നോർക്ക സർവീസ് മെഗാ ക്യാമ്പ് വെള്ളിയാഴ്ച അൽഖോറിൽ.

10 Sep 2026 03:31 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളിൽ ഖത്തറിലെ മലയാളി പ്രവാസികൾക്ക് അംഗത്വം നേടുന്നതിനും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി ഇൻകാസ് ഖത്തറിന്റെ നേതൃത്വത്തിൽ അൽഖോറിൽ സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു.


നോർക്ക കാർഡ്, നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളിൽ എൻറോൾ ചെയ്യുന്നതിനുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.


2026 സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അൽഖോർ സീഷോർ ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്. സേവനങ്ങൾക്കായി യാതൊരുവിധ സർവീസ് ചാർജും ഈടാക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു.


താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 3330 9332, 6006 2530 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News