Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2025 22:08 IST
Share News :
കൊണ്ടോട്ടി : നാടിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന മഹാവിപത്തായ ലഹരി വ്യാപനത്തിനെതിരെ മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ജൻമ സ്ഥലമായ മേലങ്ങാടി ആലുംകണ്ടിയിൽ ബോധവത്കരണ ക്ലാസും 60 ഓളം കുടുംബങ്ങളെ ഉൾപ്പെടുത്തി റെസിഡന്റ്സ് അസോസിയേഷൻ രൂപീകരണവും നടന്നു. റിട്ട. സീനിയർ ലക്ചററും കരിങ്ങനാട് ശലഫിയ ബിഎഡ് കോളേജ് പ്രിൻസിപ്പളുമായ ഡോ:മുസ്തഫ പാലക്കൽ ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ ചെയർമാൻ വി.പി.മുഹമ്മദ് കുട്ടി അധ്യക്ഷനായി.
ഫാറൂഖ് ട്രെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ: അനീഷ് മുഹമ്മദ് ചുക്കാൻ ബോധവത്കരണ ക്ലാസെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി
ഒ.പി.മുസ്തഫ സ്വാഗതവും വൈസ് ചെയർമാൻ മഠത്തിൽ അബൂബക്കർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി പി മുഹമ്മദ് കുട്ടി (ചെയർമാൻ),
മഠത്തിൽ അബൂബക്കർ, പി.പി.മുഹമ്മദിശ, ചുക്കാൻ ഇബ്രാഹിം കുട്ടി (വൈസ് ചെയർമാൻമാർ),
ചുക്കാൻ അനീഷ് മുഹമ്മദ് (പ്രസിഡന്റ്), ചക്കുന്നൻ ബാവ, എം ടി കോയ, പി.പി.ഇബ്രാഹിം കുട്ടി (വൈസ് പ്രസിഡന്റുമാർ),
ഒ.പി.മുസ്തഫ (ജനറൽ സെക്രട്ടറി), ടി.കെ.റസാഖ്, പി.പി.കാസിം, വി.പി.ഷാഫി (ജോ:സെക്രട്ടറിമാർ),
വി.പി. അബ്ദുൽ ലത്തീഫ്., പി.പി. ഹംസ, ചുക്കാൻ ബിഷർ എന്നിവരെയും പ്രവാസി കമ്മിറ്റി ഭാരവാഹികളായി വി.പി.സൈഫു (പ്രസിഡൻറ്), പി. ആലിപ്പു, കെ.പി.ചെറിയാപ്പു, പി.പി. കബീർ (വൈസ് പ്രസിഡൻറുമാർ),
വി.പി.ബാരിസ് (സെക്രട്ടറി),എംടി റിയാസ്, പി.സുൽഫി, കെ.റിയാസ് (ജോ:സെക്രട്ടറിമാർ), കെ.കെ.റാഫത്ത്, കെപി.ബാപ്പുട്ടി, വി.പി.സൈതലവി(ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു..
Follow us on :
Tags:
More in Related News
Please select your location.