Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 19:12 IST
Share News :
ആലുവ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ [എ.കെ.പി.എ] നാല്പതാമത് ജില്ലാ സമ്മേളനം ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ആലുവ മഹാത്മാഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ എ കെ പി എ ജില്ലാ പ്രസിഡന്റ് സജി മാർവൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ചലച്ചിത്ര താരം റഫീഖ് ചൊക്ലി, സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, സംസ്ഥാന സാന്ത്വനം കൺവീനർ ജോഷി എൻ.കെ, സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി ഡയറക്ടർ ടി.ജെ വർഗീസ്, ജില്ലാ നിരീക്ഷകനും, സംസ്ഥാന സെക്രട്ടറിയുമായ ജയ്സൺ ഞൊങ്ങിണിയിൽ, ജില്ലാ ട്രഷറർ എൽഡോ ജോസഫ് സമ്മേളന ചീഫ് കോഡിനേറ്റർ ബാബു പുലിക്കോട്ടിൽ, കൺവീനർ സരിൻ ജോസഫ്, വൈസ് ചെയർമാൻ
എ.കെ സുരേഷ്, ജില്ലാ സഹഭാരവാഹികളായ പി.പി നജീബ്, മിനോഷ് ജോസഫ് , രാഹുൽ രാജു എന്നിവർ സംസാരിച്ചു. രാവിലെ 9 മണിക്ക് മുൻസിപ്പൽ ടൗൺഹാളിൽ മുൻപിലെ ഗാന്ധി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ച ജില്ലാ പ്രസിഡണ്ട് സജി മാർവൽ പതാക ഉയർത്തി.
സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി ഡയറക്ടർ ടി.ജെ വർഗീസ് ട്രേഡ് ഫെയറിന്റെ ഉദ്ഘാടനവും, മുൻ സംസ്ഥാന പ്രസിഡണ്ട് എം.ആർ. എൻ പണിക്കർ പത്തൊമ്പതാമത് വിൻസൻറ് മോണാലിസ സംസ്ഥാന ഫോട്ടോഗ്രാഫി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി അവാർഡ് വിതരണവും, ദേശീയതലത്തിൽ അവാർഡ് നേടിയവരെ ആദരിക്കൽ വിദ്യാഭ്യാസ അവാർഡ് വിതരണം എക്സലൻസി അവാർഡ് വിതരണം, ജില്ലാ ക്രിക്കറ്റ് ടീമിനുള്ള ആദരവ് മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയും നടന്നു. തുടർന്ന് സംഘടനയുടെ ശക്തി വിളിച്ചോതിക്കൊണ്ട് ആലുവ പട്ടണത്തിൽ ആയിരത്തിൽ പരം അംഗങ്ങൾ പങ്കെടുത്ത പ്രൗഢോജ്വലമായ പ്രകടനവും നടത്തി. ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനവും നടന്നു.
Follow us on :
More in Related News
Please select your location.