Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കി കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണം വിട്ട് സിമന്റ് പോസ്റ്റിലിടിച്ചു; രണ്ട് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

31 Oct 2026 07:25 IST

NewsDelivery

Share News :

കട്ടപ്പന: ഇടുക്കി, കട്ടപ്പന–കുട്ടിക്കാനം മലയോര ഹൈവേയിൽ ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണ വേലിയുടെ സിമന്റ് പോസ്റ്റിലിടിച്ച് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു. മേരികുളം നിരപ്പേക്കട ആരംപുളിക്കൽ സാനിഫ് സലീം (19), ആലടി തോണിത്തടി വരിക്കയാനിക്കൽ നോയൽ അനീഷ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 1.20ഓടെ പരപ്പ് കുരിശുപള്ളിക്ക് സമീപമായിരുന്നു അപകടം. ലബ്ബക്കട ജെ.പി.എം. കോളേജിലെ വിദ്യാർഥികളാണ് ഇരുവരും.

ആലടിയിൽനിന്ന് കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സാനിഫ് സലീമിന്റെ ബൈക്ക് ഓടിച്ചിരുന്നത് നോയൽ അനീഷായിരുന്നു. പരപ്പ് ഓട്ടോ സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിൽ മറിഞ്ഞ് കുറച്ചുദൂരം നിരങ്ങി സംരക്ഷണ വേലിയുടെ സിമന്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അപകടവിവരമറിഞ്ഞ് സമീപത്തെ ലോഡ്ജിലെയും നൈറ്റ് കടയിലെയും ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. തൊട്ടടുത്ത് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഒരാൾ സംഭവസ്ഥലത്തും രണ്ടാമത്തെയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

അപകടത്തിൽ ഉപ്പുതറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Follow us on :

More in Related News