Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിക്കപ്പ് വാൻ മറിഞ്ഞു അപകടം

13 Nov 2026 15:45 IST

Arun das

Share News :

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു, കളിമണ്ണുമായി പോയ പിക്കപ്പ് വാന്‍ റോഡില്‍ മറിഞ്ഞ് അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.


വടക്കാഞ്ചേരി ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് കളിമണ്ണുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു , നടുറോഡില്‍ വാന്‍ മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. തലയ്ക്ക് പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തിnഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

Follow us on :

More in Related News