Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാര്‍മണി ഫെസ്റ്റ് വെള്ളിയാഴ്ച മുതല്‍ കോഴിക്കോട്

24 Sep 2026 10:37 IST

NewsDelivery

Share News :

കോഴിക്കോട്: സാമൂഹിക പ്രസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച മിഷിന്റെ നേതൃത്വത്തില്‍ ഹാര്‍മണി ഫെസ്റ്റ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 10.30 ന് കോഴിക്കോട്

സി.എസ്.ഐ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഫോട്ടോ എക്സിബിഷനും വീഡിയോ പ്രദര്‍ശനവും മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് മൂന്നിന് ഹാര്‍മണി ഫെസ്റ്റിന്റ ഉദ്ഘാടനം ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിർവഹിക്കും. തുടര്‍ന്ന് 'വേദങ്ങളുടെ ഉള്‍സാരം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ശ്രീരാമകൃഷ്ണ മിഷന്‍ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ, പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍, മൂന്നാര്‍ ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജെ. വിന്‍സന്റ് എന്നിവര്‍ സംസാരിക്കും. പ്രൊഫ. പി. പത്മനാഭന്‍ മോഡറേറ്ററാകും. 26ന് രാവിലെ 10ന് 'മതവും മാനവികതയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ., ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രൊഫ. ഫാ. ഷാനു ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുക്കും. പ്രഫ. എം.സി. വസിഷ്ട് മോഡറേറ്ററാകും. ഉച്ചയ്ക്ക് 2.30ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം, പ്രബന്ധം, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. 27ന് വൈകീട്ട് മൂന്നുമുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 'മാനവ മൈത്രിയുടെ ഈണവും ഇശലും' എന്ന പരിപാടിയും സാബി തേക്കേപ്പുറം അവതരിപ്പിക്കും. വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അദ്ദേഹം ഹാര്‍മണി സന്ദേശം നല്‍കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്യും. എം.എല്‍.എ. കെ. ജയന്തും വിവിധ മത-സാമുദായിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

രാത്രി 7 വരെ ഫെസ്റ്റ് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ മിഷ് പ്രസിഡന്റ് പി.വി.ചന്ദ്രന്‍, സി.ഇ. ചാക്കുണ്ണി, മുസ്തഫ മുഹമ്മദ്, ഡോ. കെ.മൊയ്തു, പുത്തൂര്‍മഠം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News