Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ആകാശപ്പാത നിര്‍മ്മാണം പുനരാരംഭിക്കും

23 Sep 2026 22:46 IST

CN Remya

Share News :

കോട്ടയം: കോട്ടയത്തെ ആകാശപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച റോഡ് സുരക്ഷയ്ക്കായുള്ള കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ വേണ്ടിയുള്ള പദ്ധതിയായ റോഡ് സേഫ്ടിമിഷന്റെ പ്രധാന പദ്ധതിയായി കോട്ടയത്തെ ആകാശപാത നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ഗതാഗത വകുപ്പുമന്ത്രി സി. പി. ജോണ്‍ പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍

15 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്നും ബാക്കി തുക പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടാവുന്നതാണെന്നും  മന്ത്രി പറഞ്ഞു.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗതാഗത വകുപ്പ് സെക്രട്ടറി, കോട്ടയം ജില്ലാ കളക്ടര്‍, പി.ഡബ്ല്യു.ഡി, കേരള റോഡ് സേഫ്ടി അതോറിറ്റി, കിറ്റ്കോ, റവന്യൂ വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പദ്ധതി രൂപരേഖയ്ക്ക് അന്തിമരൂപം നല്‍കാന്‍ സെപ്റ്റംബര്‍ 30ന് കോട്ടയം കളക്ടറേറ്റില യോഗം ചേരാന്‍ തീരുമാനിച്ചു.

Follow us on :

More in Related News