Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാംസ്കാരിക-നാടക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

23 Sep 2026 22:05 IST

NewsDelivery

Share News :

സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. ‘സൂര്യ’ കലാ കൂട്ടായ്മയുടെ സ്ഥാപകനായിരുന്ന അദ്ദേഹം നാടകകൃത്ത്, സംവിധായകൻ, കലാ സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 

കലാ കൂട്ടായ്മയായ ‘സൂര്യ’യുടെ സ്ഥാപകനും അമരക്കാരനുമായിരുന്ന അദ്ദേഹം നാടകകൃത്ത്, സംവിധായകൻ, സാംസ്കാരിക പ്രവർത്തകൻ, കലാ സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. ‘സൂര്യ ഫെസ്റ്റിവൽ’ ഉൾപ്പെടെ നിരവധി സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകി. ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ ഒക്ടോബർ ഒന്നിന് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. 

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം കലാ-സാംസ്കാരിക രംഗത്ത് സജീവമായത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ കേരള സർക്കാർ കേരളപ്രഭ പുരസ്കാരം നൽകി ആദരിച്ചു. 

‘മേൽവിലാസം’, ‘എന്റെ രക്ഷകൻ’, ‘ചായക്കടക്കഥകൾ’ തുടങ്ങിയ നാടകങ്ങൾ രചിച്ചു. ‘മേൽവിലാസം’ പിന്നീട് സിനിമയായപ്പോൾ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയത്. ‘ചായക്കടക്കഥകൾ’ ദൂരദർശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുണ്ട്. 

Follow us on :

More in Related News