Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2026 22:23 IST
Share News :
ചാവക്കാട്:പുത്തന്‍കടപ്പുറം ബേബിറോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കത്തികൊണ്ട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.പുത്തന്‍കടപ്പുറം കണ്ണന്‍കേരന്‍ വീട്ടില്‍ ഷഹബാസി(18)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ 20-ന് രാത്രി 8.30-ഓടെയാണ് കേസിനാസ്പദമായ സംഭവം.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവത്ര താഴത്ത് വീട്ടില്‍ അബ്ദുള്‍ നാസറിനെയാണ് ഇയാള്‍ ആക്രമിച്ചത്.ബീച്ച് റോഡിലെ കടയ്ക്ക് സമീപം പ്രതി ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.