Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായിക വിനോദങ്ങളെ ലഹരിയാക്കി യുവതലമുറ വളരണം: യു ഷറഫലി

27 Jul 2025 16:21 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : ഓഗസ്റ്റ് 3,4,5 തിയതികളിലായി പരപ്പനങ്ങാടിയിൽ വെച്ച് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എ ഐ വൈ എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി 'ഇവിടം ഫുട്ബോളാണ് ലഹരി' എന്ന പേരിൽ ഫൈവ്സ് ഫുട്ബോൾ ഫെസ്റ്റ് സംഘടിപ്പിച്ചു. കൊളത്തൂർ ഇൻഡോർ ടർഫിൽ നടന്ന ഫെസ്റ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ രാജ്യാന്തര ഫുട്ബോൾ താരവുമായ യു ഷറഫലി ഉദ്ഘാടനം ചെയ്തു. കായിക വിനോദങ്ങളെ ലഹരിയാക്കി ഇന്നത്തെ തലമുറ വളരട്ടെ എന്നും അതിനായി എ ഐ വൈ എഫ് പോലുള്ള യുവജന സംഘടനകൾ വഹിക്കുന്ന പങ്ക് അഭിനന്ദനീയാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 12 ടീമുകൾ പങ്കെടുത്തു.ഫൈനലിൽ മുതുവല്ലൂർ യൂണിറ്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ചിറയിൽ ചുങ്കം യൂണിറ്റ് ചാമ്പ്യൻമാരായി.

ജില്ലാ വൈസ് പ്രസിഡന്റ് കെ പി അസീസ് ബാവ അധ്യക്ഷത വഹിച്ചു.


എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ കെ സമദ് സമ്മാന വിതരണം നടത്തി.


എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി,ജില്ലാ കമ്മിറ്റി അംഗം ഫാസിൽ അമ്പലപ്പള്ളി,മണ്ഡലം സെക്രട്ടറി എ കെ അനീഷ്, ജില്ലാ സ്‌പോർട്സ് ട്രഷറർ നയീം എന്നിവർ ആശംസകൾ നേർന്നു.


സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ. കുട്ടൻ , മണ്ഡലം കമ്മിറ്റി അംഗം അസ്ലം ഷേർഖാൻ,സിപി സനൂപ്, കെപി സൽമാൻ, ശിഹാബ് മുണ്ടക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.


ഫോട്ടോ: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്

എ ഐ വൈ എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ

ടൂർണമെന്റ് മുൻ ഇന്ത്യൻ താരം യു.ഷറഫലി ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News