Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൺ ലൈൻ തട്ടിപ്പ്; വൈക്കം സ്വദേശികളായ 4 പേരെ വെസ്റ്റ് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.

27 Jul 2025 16:38 IST

santhosh sharma.v

Share News :

വൈക്കം: എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പരസ്യകമ്പനിയിലൂടെ ഓൺലൈൻ വഴി വെസ്റ്റ് ബംഗാൾ സ്വദേശിയുടെ 10 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിൽ കമ്പനി ഉടമകളും വൈക്കം സ്വദേശികളുമായ 4 പേരെ വെസ്റ്റ് ബംഗാൾ പോലീസ് പിടികൂടി. വൈക്കം സ്വദേശി അനിൽ സണ്ണി, ഉദയനാപുരം സ്വദേശി പ്രഫുൽ ദേവ് , മറവൻതുരുത്ത് സ്വദേശി അനൂപ്, തലയോലപ്പറമ്പ് സ്വദേശി രതീഷ് എന്നിവരെയാണ് ബിഡാ നഗർ ജില്ലാ പോലീസ് മേധവി ബഗുവതി പോലീസ് സ്റ്റേഷൻ എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്. കേസിലെ പ്രതികളായ യുവാക്കളെ വെസ്റ്റ് ബംഗാളിന് കൊണ്ടു പോകുന്നതിനായി ട്രാൻസിസ്റ്റ് വാറണ്ട് വാങ്ങുന്നതിനായി ഞായറാഴ്ച വൈക്കം കോടതിയിൽ ഹാജരാക്കുകയായിരുന്നു. അടുത്ത മാസം 8 ന് കൊൽക്കത്ത കോടതിയിൽ ഹാജരാക്കണമെന്നും മറ്റുമുള്ള കർശന നിബന്ധനയിൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അഡ്വ.ശ്രീകാന്ത് സോമൻ, എം.പി മുരളീധരൻ, മനാഫ്, ആൽബർട്ട് ആൻ്റണി എന്നിവർ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി.

Follow us on :

More in Related News