Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിക്ക് എമർജൻസി മെഡിസിൻ വിഭാഗത്തിന് എൻ.എ ബിച്ച് അംഗീകാരം.

27 Jul 2025 18:03 IST

UNNICHEKKU .M

Share News :


മുക്കം:രോഗസുരക്ഷയ്ക്കും ഗുണനിലവാരപരമായ അടിയന്തര ചികിൽസയ്ക്കും പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയുടെ എമർജൻസി മെഡിസിൻ വിഭാഗത്തിന് ഇന്ത്യയിലെ പ്രമുഖ അംഗീകൃത ഏജൻസിയായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് (NABH) അംഗീകാരം ലഭിച്ചു.

കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് നിലവിൽ എൻ എ ബിച്ച് അംഗീകാരം ഉള്ളതാണ്., കൂടാതെ എമർജൻസി വിഭാഗത്തിനും എൻ എ ബി എച്ച് അംഗീകാരം ലഭിക്കുന്ന അപൂർവ്വ ഹോസ്പിറ്റലിൽ ഒന്നാണ് കെഎംസിടിയും.

രോഗനിർണയം, ചികിത്സാ സംവിധാനം, ആശുപത്രി സൗകര്യങ്ങൾ, രോഗ പ്രതിരോധ സംവിധാനം, ജീവനക്കാരുടെ യോഗ്യത തുടങ്ങിയവ ഉൾപ്പെടുന്ന കർശനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.

ഈ അംഗീകാരം ഞങ്ങളുടെ സേവനമേന്മയുടെയും ജീവനക്കാരുടെ സമർപ്പണത്തിന്റെയും തെളിവാണ്. അടിയന്തര ഘട്ടങ്ങളിൽ വരുന്ന ഓരോ രോഗിയ്ക്കും സമയബന്ധിതവും സുരക്ഷിതവുമായ ചികിത്സ നൽകുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് ഡോ.പി എം റമീസ് -(ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ )പറഞ്ഞു.

എൻഎബിഎച്ച് അംഗീകാരത്തോടെ, ആശുപത്രിയുടെ എമർജൻസി വിഭാഗം സന്ദർശിക്കുന്ന ഓരോ രോഗിയ്ക്കും മികച്ച, സുരക്ഷിതമായ, സമർപ്പിതമായ സേവനം ഉറപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Follow us on :

More in Related News