Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.സി.രാധാകൃഷ്ണൻ വികസനത്തിലും പൊതുരംഗത്തും സമന്വയത്തിൻ്റെ സന്ദേശം പ്രചരിപ്പിച്ച രാഷ്ട്രീയ നേതാവ്:

27 Jul 2025 16:13 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: വികസനത്തിലും പൊതുരംഗത്തും സമന്വയത്തിൻ്റെ സന്ദേശം പ്രചരിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.സി. രാധാകൃഷ്ണനെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു.ഐ എൻ ടി യു സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രാദേശിക തലങ്ങളിൽ പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങി വെച്ച മാതൃക യുവതലമുറ ഏറ്റെടുക്കണം. പേരാമ്പ്ര താലൂക്കിന്റെയും, വയനാട് പിടിഞ്ഞാറത്തറ റോഡിൻ്റെയും വിഷയങ്ങളിൽ കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ഐ.എൻ. ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാജു പൊൻപറ അധ്യക്ഷത വഹിച്ചു.ഐ.എൻ. ടി. യു. സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി.സത്യൻ കടിയങ്ങാട്, രാജൻ മരുതേരി ,പി.കെ.രാഗേഷ്, ഇ.വി. രാമചന്ദ്രൻ ,കെ.മധു കൃഷ്ണൻ, സി.കെ. ബാലൻ, വി.പി. സുരേഷ്, കെ.സി.രവീന്ദ്രൻ,പി.എസ്. സുനിൽകുമാർ, വിനോദൻ കല്ലൂർ, മോഹൻദാസ് ഓണിയിൽ, അനിൽകുമാർ അരിക്കുളം, ശ്രീധരൻ കണ്ണമ്പത്ത്, കെ.പി. മായിൻകുട്ടി, സുഹനാദ് , സൗമ്യ വിജയൻ , രേഷ്മ പൊയിൽ ,കെ .പി. സുഷമ,

സംസാരിച്ചു.പി.എം. പ്രകാശൻ സ്വാഗതവും യൂസഫ് കുറ്റിക്കണ്ടി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News