Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിതകർമസേനയുടെ സേവന മികവാണ് ദേശീയ ശുചിത്വറാങ്കിങ്ങിൽ മുന്നേറാൻ കേരളത്തെ സഹായിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ.

26 Jul 2025 18:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഹരിതകർമസേനയുടെ സേവന മികവാണ് ദേശീയ ശുചിത്വറാങ്കിങ്ങിൽ മുന്നേറാൻ കേരളത്തെ സഹായിച്ചതെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. തെള്ളകം ചൈതന്യ പാസ്റ്റൽ സെന്ററിൽ ഹരിതകർമസേന അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുളള ക്ലീൻ കേരള കമ്പനിയുടെ ആദരവും ക്യാഷ്‌പ്രൈസ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ്് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.എസ.് ഷൈൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഹരിതകർമസേന ജില്ലാ കോ-ഓർഡിനേറ്റർ പ്രണവ് വിജയൻ, ജില്ലാ ഡിജിറ്റൽ സർവീസ് സെക്ഷൻ റീജണൽ മാനേജർ കെ.വി. വരുൺ, ആദിത്യ മോഹൻ എന്നിവർ പ്രസംഗിച്ചു.






 



Follow us on :

More in Related News