Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയിൽ പരക്കെ മഴ ; പലയിടങ്ങളിലും നാശനഷ്ട്ടങ്ങൾ സംഭവിച്ചു.

27 Jul 2025 13:07 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലയിൽ പലയിടങ്ങളിലും രാവിലെ മുതല്‍ ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിൽ

പലയിടങ്ങളിലും വ്യാപക നാശനഷ്ട്ടങ്ങളും, അപകടങ്ങളും സംഭവിച്ചു. പുലർച്ചെ മമ്പാട് വണ്ടൂർ റോഡില്‍ ചീനി മരം കടപുഴകി വീണു റോഡ് ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടു.

മുണ്ടുപറമ്പ് ബൈപ്പാസില്‍ റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു. നാല് പേർക്ക് പരിക്കേറ്റു.


കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി അസ്ലം, സഹോദരൻ സലാം, ഇരുവരുടെയും ഭാര്യമാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളം നിറഞ്ഞതിനാല്‍ കുഴി കാണാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂർ കോടാലി പൊയില്‍ വീടിനു മുകളില്‍ തേക്ക് മരം കടപുഴകി വീണു. മുഹമ്മദിന്‍റെ വീടിനു മുകളിലാണ് മരം വീണത്. മുഹമ്മദും ഭാര്യ ഖദീജയും വീട്ടില്‍ ഉള്ളപ്പോഴാണ് മരം വീണത്. ആളപായമില്ല.


മലയോര മേഖലയില്‍ മാത്രമല്ല തീരദേശ മേഖലയിലും മലപ്പുറത്ത് നാശനഷ്ടങ്ങളുണ്ട്. ശക്തമായ കാറ്റിലും കടലാക്രമണത്തിലും മലപ്പുറം പൊന്നാനി പാലപ്പെട്ടി തീരത്താണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടെ രണ്ട് വീടുകള്‍ പൂർണമായും തകരുകയും നാല് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. സുലൈമാൻ കറുപ്പും വീട്ടില്‍, വടക്കൂട്ട് മൊയ്തീൻ എന്നിവരുടെ വീടുകളാണ് തകർന്നത്. കിഴക്കേതില്‍ കോയ, ചുള്ളിയില്‍ അലീമ, ഹൈദർ ഉണ്ണിയാല്‍ വീട്ടില്‍ റസീന ഹാജിയാരാകത്ത് എന്നിവരുടെ വീടുകളിലേക്ക് കടല്‍ വെള്ളം കയറി.

Follow us on :

More in Related News