Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോരാമഴയിലും രണ്ടാം ദിനം ആവേശമാക്കി അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ്ങ് ചാമ്പ്യൻഷിപ്പ് '

27 Jul 2025 09:19 IST

UNNICHEKKU .M

Share News :


- ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂർ.

മുക്കം: തോരാ മഴയിലും മലയോര മണ്ണിൽ ആവേശത്തിൻ്റെ അലകൾ തീർത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റ് ഗ്രാമത്തിൽ ഉത്സവലഹരിയിലായി  രണ്ടാം ദിനമായ ശനിയാഴ്ച്ച നടന്ന ഒളിമ്പിക്‌സ് മത്സര ഇനമായ വനിതാ-പുരുഷ വിഭാഗം പ്രൊഫഷണല്‍ എക്‌സ്ട്രീം സ്ലാലോം മത്സരങ്ങളാണ് ആർത്തട്ടഹസിച്ച് കുത്തിയൊഴുകുന്ന ജലം സാക്ഷ്യമായത്  പുരുഷ വിഭാഗത്തില്‍ ചിലിയില്‍നിന്നുള്ള കിലിയന്‍ ഐവെലിക്കും, വനിതാ വിഭാഗത്തില്‍ ന്യൂസിലാന്‍ഡില്‍നിന്നുള്ള ഡേയ്‌ല വാര്‍ഡും, ഒന്നാം സ്ഥാനം നേടി. പുരുഷ വിഭാഗത്തില്‍ റയാന്‍ ഒ കൊന്നോര്‍ (ന്യൂസിലാന്‍ഡ്), ജോസഫ് ടോഡ് (യുഎസ്എ) എന്നിവരും വനിതാ വിഭാഗത്തില്‍ ദാരിയ കുസിയാചെവ (റഷ്യ) റാട്ട ലോവല്‍ (ന്യൂസിലാന്‍ഡ്) എന്നിവരും രണ്ടും മൂന്നും സ്ഥാനം നേടി.

ഇന്ന് (ഞായർ )  പുല്ലൂരാംപാറയിലെ ഇരുവഴഞ്ഞി പുഴയില്‍  ഡൗണ്‍റിവര്‍ മത്സരമാണ് അരങ്ങേറുക. വേഗം കൂടിയ റാപ്പിഡ് രാജ, റാപ്പിഡ് റാണി എന്നിവരെ കണ്ടെത്തുന്ന മത്സരമാണിത്. ഇന്നലെ നടന്ന എക്‌സ്ട്രീം സ്ലാലോം മത്സരങ്ങളിലെ പുരുഷ വിഭാഗത്തില്‍ ആദ്യമെത്തിയ 16 പേരും വനിതാ വിഭാഗത്തിലെ എട്ട് പേരും ഡൗണ്‍ റിവറില്‍ മത്സരിക്കുന്നതോടെ മലയോര മണ്ണിൽ ജലോത്സവത്തിന് വീണ്ടും ആവേശതിരയിളക്കമാവും. .സാഹസികതയോടപ്പം സുരക്ഷ സംവിധാനം ശക്തിപ്പെടുത്തി മലബാർ റിവർ ഫെസ്റ്റ്'.ഇരുവഴിഞ്ഞി ചാലിപുഴകളിലെ വൻ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം  കയാക്കിംങ്ങ് താരങ്ങൾക്ക് മൂന്നോട്ട് പോകാൻ .. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍ ഇടിച്ചുവീഴാനും സാധ്യതയുമുണ്ട്. ഇത്തരം അപകടങ്ങള്‍ തടയാനും പ്രയാസമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് അഡ്വഞ്ചര്‍ ടൂറിസവും സംഘാടകരും അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025ല്‍ ഒരുക്കിയിരിക്കുന്നത്.

ജപ്പാനിലെ റെസ്‌ക്യൂ അംഗങ്ങള്‍ക്ക് വരെ പരിശീലനം നല്‍കിയ നേപ്പാളില്‍ നിന്നുള്ള ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ജില്ലയിലെ അഗ്‌നിരക്ഷ സേനയുടെ സ്‌ക്യൂബ ഡൈവിങ് വിഭാഗവും മത്സരങ്ങള്‍ക്കായി എത്തിയ കയാക്കേഴ്‌സും സുരക്ഷയൊരുക്കി സജീവമായുണ്ട്. എത്ര ഉയര്‍ന്ന് വെള്ളം എത്തിയാലും സുരക്ഷയൊരുക്കാനും അപകടമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന് അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് വ്യക്തമാക്കി.അഗ്‌നിരക്ഷാ സേനയുടെ മുക്കം, വെള്ളിമാട്കുന്ന്, മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിലെ 15 റെസ്‌ക്യൂ ഓഫീസര്‍മാരും 10 സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും സജീവമായുണ്ട്. മുക്കം അഗ്നി സേന ഓഫീസ്സർ എം. അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിലാണ് സുരക്ഷയുടെ ക്രമീകരണം ഒരുക്കിയത് കോഴിക്കോട് സ്‌ക്യൂബ ടീം ഉപകരണങ്ങള്‍, ഡിങ്കി ബോട്ട്, ആംബുലന്‍സ് എന്നിവയെല്ലാമായി സുസജ്ജമാണ്, സ്പഷ്യൽ ടാസ്ക്ഫോഴ്സ് ടീമംഗങ്ങളുമുണ്ട്. അഗ്‌നിരക്ഷ. മത്സരങ്ങള്‍ കാണാനെത്തിയവര്‍ പുഴയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചു. പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള മൂന്ന് ദിവസത്തെ പരിശീലനവും നേരത്തെ ഓഫീസര്‍മാര്‍ക്ക് ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. എല്ലാ പോയന്റ്‌റുകളിലും കയാക്കുകളുമായി നില്‍ക്കുന്ന വിദേശികള്‍ അടക്കമുള്ളവര്‍ മത്സരത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തിയാണ് രണ്ട് ദിന ജലോത്സവം കടന്ന് പോയത്. ഇന്ന് വൈകിട്ടോടെ ത്രിദ്വിന മലബാർ ജലോത്സവത്തിന് പുല്ലൂരാമ്പാറ ഇരുവഴിഞ്ഞിപ്പുഴയിലെ ഡൗൺ റിവർ മത്സരത്തോടെ തിരശ്ശീല വീഴുകയായി. ഇതോടെ നാളെ മുതൽഇന്ത്യയിലെയും വിദേശത്തെയും കയാക്കിംങ്ങ് താരങ്ങളും കുടുംബങ്ങളും നാടയണയുകയായി.

Follow us on :

More in Related News