Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2025 21:49 IST
Share News :
മുക്കം : ചാലിപ്പുഴയിലെ, പുലിക്കയ ഗ്രാമത്തെ ആവേശ തിരയിളക്കമാക്കി പതിനൊന്നമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരങ്ങൾക്ക് വർണ്ണാഭമായ തുടക്കം. രാവിലെ 11 മണിയോടെ പുരുഷ വനിത വിഭാഗങ്ങളുടെ അമേച്ചർ ബോട്ടർ ക്രോസ്റ്റ് മത്സരങ്ങൾ അരങ്ങ് തകർത്തപ്പോൾ കാഴ്ച്ചക്കാർക്ക് അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയായി. തലേന്ന് രാത്രി വൃഷ്ടിപ്രദേശങ്ങളിൽ ചെയ്തിറങ്ങിയ കനത്ത മഴ ചാലിപ്പുഴയിലെ പുലിക്കയത്ത് പതിഞ്ഞൊഴുകുന്ന ജലത്തെ രൗദ ഭാവമാക്കി ആർത്തട്ടഹാസത്തിന് ശക്തി പകർന്നു. ഇതോടെകയാക്കിംങ്ങ് താരങ്ങൾക്ക് ആഹ്ലാദനിമിഷങ്ങളായി . അതോടപ്പം അതിസാഹസികമായി. ജലനിരപ്പ് ഉയർന്ന തോടെ തുഴയെറിയുന്ന സുന്ദര പ്രകടനങ്ങൾക്ക് മാറ്റുകൂട്ടി. ഇടക്ക് പെയ്തിറങ്ങുന്ന മഴയെ പോലും ഗൗനിക്കാതെ കാണികൾ ആവേശത്തോടെ ആസ്വദിച്ചാണ് ആദ്യദിനം കടന്ന് പോയത്. വനിത വിഭാഗത്തിൽ മധ്യപ്രദേശിലെ കരിഷ്മ ദിവാനും, പുരുഷ വിഭാഗത്തിൽ മധ്യപ്രദേശിലെ തന്ന ഗാർ വ് കോക്കട്ടയും ജേതാക്കളായി. ശനിയാഴ്ച്ച പുരുഷ വനിത വിഭാഗത്തിൽ എക്സ്ട്രീം സ്ലാലോം മത്സരങ്ങൾ പുലിക്കയത്ത് തന്നെ നടക്കും. ഞായറാഴ്ച്ച ഡൗൺ റിവർ മത്സരങ്ങൾ പുല്ലൂരാംപാറയിൽ നടക്കും. ലിൻ്റോ ജോസഫ് എം.എൽ എ ത്രിദ്വിന മലബാർ ജലോത്സവം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി അധ്യക്ഷത വഹിച്ചു.
കെ.ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്സ് ചെമ്പകശ്ശേരിൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , ദിവ്യ ഷിബു, ബിനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പതിമൂന്ന് വർഷമായി മലബാർ റിവർ ഫെസ്റ്റിന് പിൻതുണയുമായി ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾ സജീവമാകുന്നുവെന്ന സവിശേഷത ജലോത്സവത്തിനുണ്ട് . കേരള സർക്കാർ നിർമ്മിച്ച കയാക്കിംങ്ങ് സെൻ്റർ പ്രവർത്തനത്തിനും ഈ സ്ഥാപത്തിനാണ് ചുമതല ഇക്കാരണത്താൻ സംസ്ഥാന വാസികളുടെയും, വിനോദ സഞ്ചാരികളുടെയും ഇടയിൽ അഡ്വ
ഞ്ചർ സ്പിരിറ്റുo, കയാക്കിംങ്ങ് സ്പോർട്സും പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാവുന്നത്. ജെല്ലിഫിഷ് വാട്ടർ സ്പോർട്സിലൂടെ ഇക്കുറി മലബാർ റിവർ ഫെസ്റ്റിൽ ഒൻപത് അത്ലലറ്റുകളെ സ്പോൻസർ ചെയ്യാനായി ' രണ്ട് പേർ മലേഷ്യയിൽ നിന്നും ഒരാൾ ഒറിസ്സയിൽ നിന്നും, മറ്റൊരാൾ റിഷി കേ ശിൽ നിന്നും, മൂന്ന് പേർ കേരളത്തിൽ നിന്നുമാണ് മത്സരത്തിൽ മാറ്റുരക്കുന്നത്..
Follow us on :
Tags:
More in Related News
Please select your location.