Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 22:20 IST
Share News :
ആലുവ : ഏലൂർ നഗരസഭ മഞ്ഞുമ്മൽ 26-ാം വാർഡിലെ വയോമിത്രം ക്ലബ്ബിന്റെ പ്രതിമാസ മീറ്റിങ്ങ് കസ്തൂർബ സ്ക്കൂളിൽ നടത്തി. വയോമിത്രം ക്ലബ്ബ് പ്രസിഡന്റ് കെ ഡി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർമാൻ എ ഡി സുജിൽ വയോമിത്രം അംഗങ്ങളു ടെ കൈയ്യെഴുത്തു ദ്വൈമാസിക പ്രകാശനം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വയോമിത്രം ക്ലബ്ബ് അംഗങ്ങൾ കൈയ്യെഴുത്തു മാസിക പുറത്തിറക്കുന്നത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷ വി എ ജെസ്സി', വാർഡ് കൗൺസിലർ എസ്.ഷാജി, ദിവ്യാനോബിൻ,കെ.ആർ, ശശീധരൻ, വയോമിത്രം കോഡിനേറ്റർ ശ്രുതി,അരുൺ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.