Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2025 16:44 IST
Share News :
വൈക്കം: നഗരസഭയിൽ തെരഞ്ഞെടുത്ത അംഗങ്ങൾ 21 ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കും. ഭരണം നിലനിർത്താൻ രണ്ട് സ്വതന്ത്രരുടെ പിന്തുണ തേടാൻ കോൺഗ്രസ് പ്രാദേശിക നേതൃത്വം ഇതിനോടകം ശ്രമം ആരംഭിച്ചു.
27 അംഗങ്ങളുള്ള നഗരസഭയിൽ യു ഡി എഫിന് 13 അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷം തികക്കാനാണ് യു ഡി എഫ് ശ്രമം. രണ്ട് സ്വതന്ത്രർ ഉൾപ്പടെ 9 പേരാണ് എൽ.ഡി.എഫ് മുന്നണിയിലുള്ളത്. അതിനാൽ എൽ ഡി എഫ് ഇക്കുറിയും പ്രതിപക്ഷത്തിരിക്കേണ്ട സ്ഥിതിയാണ്. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണ് ഉള്ളത്. ബി.ജെ.പി റിബലായി ജയിച്ച ഗിരിജാകുമാരിയേയും, ഈ തെരഞ്ഞെടുപ്പിലും സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച സി.പി.എം വിമത എ.സി. മണിയമ്മയേയും ഒപ്പം നിർത്താൻ യു ഡി എഫ് ശ്രമം തുടങ്ങിയത്. ഫലപ്രഖ്യാപനത്തിന് ശേഷം നന്ദി രേഖപ്പെടുത്താൻ ഭവന സന്ദർശനം നടത്തുന്നതിനിടെ മർദ്ദനമേറ്റ മണിയമ്മയും കഴിഞ്ഞ തവണ വിജയിച്ച ശേഷം ഇക്കുറി സീറ്റ് നിക്ഷേധിക്കപ്പെട്ട ഗിരിജാ കുമാരിയും ഒപ്പം നിന്നിരുന്ന പാർട്ടിക്കൊപ്പം ഇക്കുറി നഗരസഭയിലുണ്ടാവില്ലെന്നാണ്
ലഭിക്കുന്ന വിവരം. ഇതോടെയാണ് യുഡിഎഫ് ഇവരെ ഒപ്പം നിർത്താൻ ചർച്ചകൾ തുടങ്ങിയതെന്നാണ് വിവരം. എന്നാൽ യു ഡി എഫ് ഇതിനായി തന്നെ സമീപിച്ചിട്ടെല്ലെന്നാണ് മണിയമ്മ പറയുന്നത്. ഗിരിജാകുമാരിയുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തിയതായാണ് സൂചന. എന്നാൽ യു.ഡി.എഫിന് അനുകൂല നിലപാട് സ്വീകരിക്കണമെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം വിട്ട് നൽകണമെന്നാണ് ഇവർ അറിയിച്ചതെന്നാണ് വിവരം.
എന്നാൽ കോൺഗ്രസിൻ്റെ തന്നെ അംഗങ്ങൾ ഭരണനേതൃത്വത്തിൽ രണ്ടാമനായി പരിഗണിക്കപ്പെണ്ടേവരായി നിലവിലുള്ളതിനാൽ ഗിരിജാകുമാരി സ്വതന്ത്ര നിലപാടുമായി കൗൺസിലിൽ ഇരിക്കുമെന്നാണ് സൂചന. ഏ.സി മണിയമ്മയുടെ നിലപാടാകും ഇനി യു.ഡി.എഫ് കേവല ഭൂരിപക്ഷവുമായി ഭരിക്കണൊ എന്ന് തീരുമാനിക്കുക. അങ്ങനെയെങ്കിൽ പിന്തുണക്കുള്ള മണിയമ്മയുടെ ഡിമാന്റും നിർണ്ണായകമാവും. കേവല ഭൂരിപക്ഷത്തിനായി സ്വന്തം അംഗങ്ങളെ ബലികഴിച്ച് നഗരസഭരണ സമിതിയുടെ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമാനിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ചെയർമാൻ സ്ഥാനത്തേക്ക് സീനിയറായിട്ടുള്ള അബ്ദുൾ സലാം റാവുത്തർക്കാണ് കെ പി സി സി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം സാദ്ധ്യതയെങ്കിലും ചെയർമാൻ സ്ഥാനത്തേക്ക് മറ്റ് മൂന്നോളം പേർ കൂടി രംഗത്തെത്തിയതായാണ് വിവരം. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് രേണുക രതീഷും സൗദാമിനിയുമാണ് പരിഗണനയിൽ. ഇതിൽ കൂടുതൽ തവണ നഗരസഭാ അംഗമായ രേണുകയ്ക്ക് മുൻതൂക്കം ലഭിച്ചേക്കും. ഇന്ന് വൈകിട്ട് കോട്ടയം ഡി സി സി യിൽ വച്ച് നടക്കുന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിന് ശേഷം കോർ കമ്മറ്റിയാണ് പദവി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് അറിയുന്നത്. കഴിഞ്ഞ നഗരസഭയിലും കേവല ഭൂരിപക്ഷമില്ലാതിരുന്ന കോൺഗ്രസ് 5 വർഷം ഭരണം പൂർത്തീകരിച്ചിരുന്നു. കഴിഞ്ഞ കൗൺസിലിലെ ചെയർമാനും വൈസ് ചെയർമാനും ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇരുവരും പരാജയപ്പെടുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.