Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് മത്സരങ്ങൾക്ക് തുടക്കം; ഇത്തവണ 1,958 താരങ്ങൾ

26 Oct 2026 12:23 IST

NewsDelivery

Share News :

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് മത്സരങ്ങൾക്ക് തുടക്കമായി. ആകെ 1,958 കുട്ടികളാണ് ഇത്തവണ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. അത്‌ലറ്റിക്സിൽ 474 പേരും ഗെയിംസിൽ 1,474 പേരുമാണ് പങ്കെടുക്കുന്നത്. 14 വയസ്സിന് മുകളിലും താഴെയുമുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

2024ൽ കൊച്ചിയിൽ നടന്ന ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തി കേരളം രാജ്യത്തിന് മാതൃകയായിരുന്നു. രാജ്യത്ത് ആദ്യമായി സ്കൂൾ കായികമേളയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും മത്സരിക്കാൻ അവസരമൊരുക്കിയതിലൂടെ അന്നത്തെ എൽഡിഎഫ് സർക്കാർ ലോകത്തിന് മഹത്തായ സന്ദേശമാണ് നൽകിയത്.

ഭിന്നശേഷിക്കാരായ കുട്ടികൾ മറ്റുള്ളവർക്കൊപ്പം ഓടുന്നതും ചാടുന്നതും ഫുട്ബോൾ കളിക്കുന്നതും കണ്ട് കേരളം കൈയടിച്ചു. വിജയത്തിനും ട്രോഫിക്കും അപ്പുറം എല്ലാവരെയും ചേർത്തുനിർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് ഇൻക്ലൂസീവ് സ്പോർട്സിലൂടെ മുന്നോട്ടുവെച്ചത്.

2024ലെ കായികമേളയിൽ 1,700 ഭിന്നശേഷി താരങ്ങളാണ് ചരിത്രത്തിലാദ്യമായി പങ്കെടുത്തത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയിൽ 1,944 താരങ്ങൾ മത്സരങ്ങളിൽ മാറ്റുരച്ചു. ഇത്തവണ 1,958 കുട്ടികൾ പങ്കെടുക്കുന്നതോടെ ഇൻക്ലൂസീവ് കായികമേളയുടെ പ്രാധാന്യവും സ്വീകാര്യതയും കൂടുതൽ വ്യക്തമാവുകയാണ്.

Follow us on :

More in Related News