Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻജിനിയറിങ് വിദ്യാർഥികൾക്കായി ആകാശിൽ ഇൻവിക്റ്റസ് 2.0

15 Nov 2026 01:46 IST

np shakeer

Share News :

തിരുവനന്തപുരം: ജെഇഇ മെയിൻ, അഡ്വാൻസ്ഡ്, സംസ്ഥാനതല പൊതുപ്രവേശന പരീക്ഷകൾ എന്നിവയ്ക്ക് ഒരുങ്ങുന്നവർക്കായി ഇൻവിക്റ്റസ്-എൻജിനിയറിങ് 2.0 പ്രഖ്യാപിച്ച് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്. ആറു രൂപങ്ങളിലായുള്ള പരീക്ഷാ ഒരുക്കങ്ങളാണ് ആകാശ് ഇൻവിക്റ്റസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ലാസ് മുറികളിലും പുസ്തകങ്ങളിലും പരീക്ഷകളിലും അധ്യാപനത്തിലും എല്ലാം വിദ്യാർഥികൾക്ക് ഈ 360 ഡി​ഗ്രി ഒരുക്കങ്ങളുടെ വ്യത്യാസം മനസിലാവും. 


ഫലപ്രാപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അക്കാദമിക് സമീപനമാണ് ഇൻവിക്റ്റസിൽ ഒന്നാമത്തേത്. ജെഇഇ അഡ്വാൻസ്ഡ്, മെയിൻ, ബിറ്റ്സാറ്റ്, സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ എന്നിവയിൽ സാധ്യമായ ഏറ്റവും മികച്ച റാങ്ക് നേടുക എന്ന ലക്ഷ്യത്തിൽ ക്ലാസും, പരിശീലന സെഷനും, റിവിഷൻ സൈക്കിളും ഒരൊറ്റ ലക്ഷ്യത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആകാശ് ഇൻവിക്റ്റസിന്റെ ഏറ്റവും വലിയ കരുത്ത് സ്ഥാപിനത്തിലെ അധ്യാപക നിരയാണ്. ഇൻവിക്റ്റസിന്റെ പാഠ്യപദ്ധതി, പുസ്തകങ്ങൾ, പരീക്ഷാ രീതികൾ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയത് ഈ അക്കാദമിക് ടീമാണ്. 


ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തതും ഗവേഷണ പിന്തുണയുള്ളതുമായ പഠന സാമഗ്രികളാണ് ആകാശിലേത്. പഠന ശാസ്ത്രവും പരീക്ഷാ രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണവും ഉപയോഗിച്ച് അധ്യാപക സംഘം പുസ്തകങ്ങൾ പുനർരചിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികളെ അടിസ്ഥാന ആശയങ്ങളിൽ നിന്ന് ഏറ്റവും കഠിനമായ ചോദ്യങ്ങളിലേക്ക് ഘട്ടം ഘട്ടമായി നയിക്കുന്നു. പരീക്ഷകളുടെ എണ്ണം, ആഴം, കാഠിന്യം എന്നിവ ഉൾപ്പെടെ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഒരു പരീക്ഷാ സംവിധാനമാണ് ഇൻവിക്റ്റസിന്റെത്. ഓരോ പരീക്ഷയും വിദ്യാർത്ഥിക്ക് അവരുടെ ശക്തിയും, പോരായ്മകളും, മെച്ചപ്പെടുത്തേണ്ട കൃത്യമായ മേഖലകളും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്നു. 


സീനിയർ അസിസ്റ്റന്റ് ഡയരക്റ്റർ അനന്ദ് കുമാർ കുശ് വഹ, ഡെപ്യൂട്ടി റിജ്യനൽ സെയിൽസ് ഹെഡ് ജയകൃഷ്ണൻ കെ.പി, ബ്രാഞ്ച് മേധാവി പ്രജിൻ ഐ.പി, കമ്യൂണിക്കേഷൻ അസിസ്റ്റന്റ് മാനെജർ പ്രഭ എന്നിവർ ചേർന്ന് ഇൻവിക്റ്റസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 


Follow us on :

More in Related News