Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 07:53 IST
Share News :
തിരുവനന്തപുരം: അധ്യാപകരുടെയും സ്കൂൾ മാനേജർമാരുടെയും പ്രതിഷേധത്തെത്തുടർന്ന്, കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്കൂൾ അധ്യാപകരെ തരംതാഴ്ത്താനും പുറത്താക്കാനും നിർദേശിച്ച സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പിൻവലിച്ചു. മന്ത്രി എൻ. ഷംസുദ്ദീന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി. ഉന്നതതല കൂടിയാലോചനയ്ക്കുശേഷം പരിഷ്കരിച്ച സർക്കുലർ പുറത്തിറക്കും.
കെ-ടെറ്റ് യോഗ്യതയില്ലാത്തവർ അധ്യാപകരായി തുടരാൻ പാടില്ലെന്നാണ് 2025 സെപ്റ്റംബറിലെ സുപ്രീംകോടതി വിധി. ഇത് നടപ്പാക്കാനാണ് ശനിയാഴ്ച സർക്കുലർ പുറത്തിറക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും നിയമനാംഗീകാരത്തിനുമായി മുൻ എൽഡിഎഫ് സർക്കാർ നൽകിയ ഇളവുകൾ സർക്കുലറിൽ റദ്ദാക്കിയിരുന്നു.
2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കണമെന്നും സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്തണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. യോഗ്യത നേടാൻ 2028 ഓഗസ്റ്റ് വരെ സുപ്രീംകോടതി സമയം അനുവദിച്ചിരിക്കെ, സർക്കുലർ തൊഴിൽപ്രതിസന്ധി സൃഷ്ടിക്കുമെന്ന വിമർശനമുയർന്നു.
അധ്യാപകരെ ദ്രോഹിക്കുന്ന നടപടിയാണിതെന്ന് കെഎസ്ടിഎയും സർക്കാർ നൽകിയ ഇളവുകൾ റദ്ദാക്കിയതിനെതിരെ എകെഎസ്ടിയുവും വിമർശനം ഉന്നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.