Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 07:55 IST
Share News :
മസ്‌കറ്റ്: ചരിത്രമെഴുതി ഒമാൻ: 2024 സോക്ക ലോകകപ്പ് കിരീടം സ്വന്തമാക്കി. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടന്ന സോക്ക ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഒമാൻ ജേതാക്കളായി. സീബിലെ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ ഇന്നലെ നടന്ന ആവേശകരമായ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ കസാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഒമാൻ ചാമ്പ്യന്മാരായത് .
നിശ്ചിത സമയത്തും, അധിക സമയത്തും സ്‌കോർ 1-1 സമനിലയിൽ കലാശിച്ചതിനെ തുടർന്ന്, മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒമാൻ രണ്ട് ഗോളുകൾ നേടിയപ്പോൾ, കസാക്കിസ്ഥാന് ഒരു ഗോൾ മാത്രമേ നേടാനായുള്ളൂ.
ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത് കണക്കിലെടുത്ത് ഈ വിജയം ഒമാനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നേട്ടമായി കാണാവുന്നതാണ്. നേരെത്തെ സെമിയിൽ റൊമാനിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ഒമാൻ ഫൈനലിൽ ഇടം നേടിയത്. ആറ് ഗ്രൂപ്പുകളിലായി 40 ടീമുകളാണ് സിക്സ് എ സൈഡ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുത്തത്. ടൂർണമെന്റ് വീക്ഷിക്കാൻ വൻ ജനാവലിയാണ് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.