Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 23:27 IST
Share News :
തലയോലപ്പറമ്പ്: പെർമിറ്റ് ഇല്ലാതെ പകരം സർവീസ് നടത്താൻ എത്തിയ സ്വകാര്യ ബസ് തൊഴിലാളികൾ തടഞ്ഞു.വ്യാഴാഴ്ച രാവിലെ 9 മണിയോടെ തലയോലപ്പറമ്പ് ബസ് സ്റ്റാൻ്റിലാണ് സംഭവം. 9ന് തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ഓർഡിനറി ബസ് അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിൽ കയറ്റിയതിനെ തുടർന്ന് ഈ സമയത്ത് സർവീസ് നടത്തുന്നതിന് പെർമിറ്റ് ഇല്ലാത്ത മറ്റൊരു സ്വകാര്യ ബസ് സ്റ്റാൻ്റിൽ എത്തുകയായിരുന്നു. പെർമിറ്റ് കാണിക്കാതെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ മറ്റ് ബസ് തൊഴിലാളികൾ സംഘടിച്ചതോടെ ബഹളത്തിനും വലിയ വാക്ക് തർക്കത്തിനും ഇടയാക്കി. പെർമിറ്റ് ഇല്ലാത്ത ബസിന് മുന്നിൽ നിന്ന് തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയതോടെ ഒടുവിൽ സർവീസ് നടത്താനുള്ള നീക്കം ഉപേക്ഷിച്ച് ബസ് പിൻമാറി. കോട്ടയം - എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ബസ്, തലയോലപ്പറമ്പ്- എറണാകുളം ഓർഡിനറി ബസ് എന്നിവ തകരാറിലാകുമ്പോൾ പെർമിറ്റ് ഇല്ലാതെ
ബസുകൾക്ക് പകരമായി സർവീസ് നടത്തുന്നത് പതിവാണെന്നും ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. പെർമിറ്റ് ഇല്ലാത്ത ബസിൽ യാത്ര ചെയ്‌ത് അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് സുരക്ഷ ലഭിക്കില്ലെന്നും എല്ലാ സ്വകാര്യ ബസുകളിലും ഇൻഷുറൻസ്, പെർമിറ്റ് എന്നിവ യാത്രക്കാർക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.