Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2026 20:38 IST
Share News :
വൈക്കം: വൈക്കം വലിയ കവല നാഗമ്പൂഴി മനയിലെ ആയില്യം പൂജ നവം. 2 ന് ആഘോഷിക്കും. തുലാമാസത്തിലെ ആയില്യംപൂജ സർവ്വ ദേവതകൾക്ക് പ്രധാനമാണ്. കേരളത്തിൽ പാമ്പുമേക്കട്ട് മന , പാലക്കാട് ജില്ലയിലെ പാതിരികുന്നത്ത്മന, മണ്ണാറശാല, നാഗമ്പൂഴി മന , വെട്ടിക്കാട്, ആമേട മന എന്നി ആറു നാഗാരാധന കേന്ദ്രങ്ങളാണ് ഉള്ളത്. നാഗമ്പൂഴി മനയിൽ
രാവിലെ 8 ന് തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നിലവറയിൽ ആയില്യം പൂജയും സർപ്പദേവതകൾക്ക് നൂറും പാലും ദീപാരാധനയും നടത്തിയ ശേഷം പുറത്തെ കാവുകളിൽ കൂടിയിരിക്കുന്ന നാഗദേവതകളെ സങ്കൽപ്പിച്ച് ആയില്യംപൂജയും നൂറുംപാലും നടത്തി ദീപാരാധനയോടെ സമാപിക്കും. കാവിൽ ഭക്തർക്കായി ക്രമികരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ബ്രഹ്മമംഗലം മേതൃക്കോവിലിൽ ആയില്യം പൂജ നവംബർ 2 ന് നടക്കും. നൂറുംപാലും തളിച്ചു കൊട, കുങ്കുമാഭിഷേകം, മഞ്ഞൾപൊടി അഭിഷേകം, തുടങ്ങിയ അഭിഷേകങ്ങളും സർപ്പ പൂജയും ഇതോടൊപ്പം നടത്തും. രണ്ടിന് രാവിലെ 11നാണ് ദർശന സമയം.
Follow us on :
More in Related News
Please select your location.