Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 13:28 IST
Share News :
മസ്‌കറ്റ്: സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണവും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യവും ലക്ഷ്യമിട്ട് മസ്‌കറ്റ് ഫാർമസി എൽ.എൽ.സിയും ഒമാൻ ക്യാൻസർ അസോസിയേഷനും സംയുക്തമായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് ഒക്ടോബർ 25-ന് സംഘടിപ്പിച്ച പരിപാടിയിൽ സ്തനാരോഗ്യ സംരക്ഷണം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകി.
സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. രാജശ്രീ നാരായണൻകുട്ടി നയിച്ച ബോധവൽക്കരണ സെഷനിൽ സ്തനാർബുദം നേരത്തേ തിരിച്ചറിയുന്നതിനും സമയബന്ധിതമായി ചികിത്സ തേടുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ക്യാമ്പയിന്റെ ഭാഗമായി രോഗം നേരത്തേ കണ്ടെത്തുന്നതിനായി സൗജന്യ മാമോഗ്രാം പരിശോധനയും ഒരുക്കിയിരുന്നു. 75 പേർ പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.