Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കിടങ്ങൂരിൽ ഭര്‍ത്താവ് പിന്നിലേക്ക് എടുത്ത കാറിന് അടിയിൽ പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം

30 Oct 2026 20:39 IST

CN Remya

Share News :

കോട്ടയം: കോട്ടയം കിടങ്ങൂരിൽ ഭര്‍ത്താവ് പിന്നിലേക്ക് എടുത്ത കാറിന് അടിയിൽ പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂര്‍ പട്ടേരില്‍ ശോഭനകുമാരി (66) ആണ് മരിച്ചത്. കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപിക ആയിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.

യാത്ര പോയ ശേഷം മടങ്ങിയ ശേഷം വീട്ടുമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്. ശോഭനാകുമാരി വാഹനത്തിൽനിന്നും ഇറങ്ങിയശേഷം ഭര്‍ത്താവ് മുരളീധരന്‍ പിള്ള വാഹനം പാര്‍ക്കുചെയ്യുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർപ്പോര്‍ച്ചിന്റെ തൂണിലും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിതുന്ന ജിപ്പിലും പോര്‍ച്ചിന് സമീപം നില്‍ക്കുകയായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു. വാഹനത്തിന് അടിയില്‍ പെട്ട ശോഭനാകുമാരിയെ സമീപവാസികള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനടിയില്‍ പെട്ടാണ് ശോഭനാ കുമാരി മരണമടഞ്ഞത്.

കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മക്കൾ: ശുഭലക്ഷ്മി, സുജലക്ഷ്മി. മരുമക്കൾ: അജിത്, പ്രവീണ്‍. സംസ്‌കാരം പിന്നീട്.

Follow us on :

More in Related News