Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2026 17:50 IST
Share News :
കോട്ടയം: കോഴാ സയന്‍സ് സിറ്റിയെ മികച്ച ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് സംസ്ഥാന ജലവിഭവ-ഭവന വകുപ്പ് മന്ത്രി മോൻസ് ജോസഫ്. സയന്‍സ് സിറ്റിയില്‍ മൂന്ന് ദിവസത്തെ ആണവ ശാസ്ത്ര പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനവും റിംഗ് റോഡിന്‍റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയില്‍ സയന്‍സ് സിറ്റിയെ വിപുലീകരിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇതര സംവിധാനങ്ങളും സജ്ജമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും-അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വൈദ്യുതി ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആണവോര്‍ജ്ജം ഉള്‍പ്പെടെയുള്ള മറ്റു സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് വിശിഷ്ടാതിഥി കല്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രം (ഐജിസിഎആര്‍) ഡയറക്ടര്‍ ശ്രീകുമാര്‍ ജി. പിള്ള പറഞ്ഞു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ജെയ്മോന്‍ ജേക്കബ്, കോഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിബി മണി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി, ഗ്രാമപഞ്ചായത്തംഗങ്ങളായ സാം ജോസ് പൈനാപ്പള്ളില്‍, ജോര്‍ജ് ജി. ചെന്നേലില്‍ സയന്‍സ് സിറ്റി സയന്‍റിഫിക് ഓഫീസര്‍ സുജിത്ത് ബി. കല്ലറ തുടങ്ങിയവര്‍ പങ്കെടുത്തു.
സയന്‍സ് സിറ്റിക്കുള്ളിലെ ഗതാഗത സൗകര്യവും വിവിധ ഭാഗങ്ങളിലേക്കുള്ള പ്രവേശന ക്രമീകരണങ്ങളും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന റിംഗ് റോഡ് പദ്ധതിക്കായി 3.40 കോടി രൂപയാണ് ചെലവിടുന്നത്. രാജ്യപുരോഗതിയില്‍ ആണവ ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യകളുടെയും പങ്ക് വ്യക്തമാക്കുന്ന രീതിയിലാണ് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഐജിസിഎആറിന്‍റെ സഹകരണത്തോടെ ആറ്റംസ് ഇന്‍ സര്‍വീസ് ഓഫ് നേഷന്‍ എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ആണവോര്‍ജ്ജം, ആണവ റിയാക്ടര്‍ സാങ്കേതിക വിദ്യ, ഇന്ത്യയുടെ ആണവ ഗവേഷണ മുന്നേറ്റങ്ങള്‍ തുടങ്ങിയവ അടുത്തറിയുന്നതിനുള്ള അവസരമാണിത്. ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിനും രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
Follow us on :
Tags:
More in Related News
Please select your location.