Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 20:03 IST
Share News :
മസ്‌കറ്റ്: വാണിജ്യക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് മസ്‌കറ്റിലെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ നാവികരെ ഇന്ത്യൻ അംബാസഡർ പ്രണീത് പിസെ സന്ദർശിച്ചു.
നാവികരുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം ആശുപത്രി അധികൃതരുമായി ചികിത്സയും തുടർസുഖപ്രാപ്തിയും സംബന്ധിച്ച് ചർച്ച നടത്തി.
നാവികരുടെ കുടുംബാംഗങ്ങളുമായും അംബാസഡർ കൂടിക്കാഴ്ച നടത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രയാസകരമായ ഈ ഘട്ടത്തിൽ നാവികർക്കും അവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ എംബസിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു
.
Follow us on :
Tags:
More in Related News
Please select your location.