Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോർക്ക കെയർ: പ്രവാസികളുടെ ആശങ്കകൾക്ക് അടിയന്തര പരിഹാരം വേണം — ഇൻകാസ് ഖത്തർ.

30 Oct 2026 04:10 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: നോർക്ക കെയർ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ഉയർന്നുവരുന്ന ആശങ്കകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് ഉപേക്ഷിച്ച് നോർക്ക കെയർ പദ്ധതിയിൽ ചേർന്നവർ ഉൾപ്പെടെ നിരവധി പ്രവാസികളുടെ ആരോഗ്യസുരക്ഷയെയും സാമ്പത്തിക താൽപര്യങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ആശങ്കകൾക്ക് പരിഹാരം ഉറപ്പാക്കണം.


ആവശ്യമായ പഠനങ്ങളും മുന്നൊരുക്കങ്ങളും സമഗ്രമായ ആസൂത്രണവും ഉറപ്പാക്കാതെ മുൻ സർക്കാർ പദ്ധതി നടപ്പിലാക്കിയതാണോ നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന കാര്യം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുമ്പോൾ വ്യക്തമായ നയവും സുതാര്യമായ നടപടിക്രമങ്ങളും ഗുണഭോക്താക്കൾക്ക് ആവശ്യമായ ഉറപ്പുകളും അനിവാര്യമാണ്.


ഈ വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനായി ആവശ്യമായ തുടർ ഇടപെടലുകൾ നടത്തിവരികയാണെന്നും ഇൻകാസ് ഖത്തർ നേതൃത്വം അറിയിച്ചു.


പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം സംബന്ധിച്ച് പ്രവാസികൾക്ക് വ്യക്തമായ വിശദീകരണം നൽകുകയും അവരുടെ ആരോഗ്യപരിരക്ഷയും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി സ്വീകരിക്കുകയും വേണം. പ്രവാസികളുടെ ആശങ്കകൾക്ക് അർഹമായ പരിഗണന നൽകാനും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.


പ്രവാസികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും ആരോഗ്യസുരക്ഷയ്ക്കുമായി ശക്തമായി നിലകൊള്ളാനും അവരുടെ ആശങ്കകൾക്ക് പരിഹാരം ലഭിക്കുന്നതുവരെ ആവശ്യമായ ഇടപെടലുകൾ തുടരാനും ഇൻകാസ് ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു






Follow us on :

More in Related News