Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 02:15 IST
Share News :
മസ്‌കറ്റ്: ഒമാനിൽ ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകളിലെ നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ രംഗത്ത്.
കുറഞ്ഞ നിരക്കിൽ യാത്രകൾ നൽകേണ്ടിവരുന്നതും ആപ്പ് ഓപ്പറേറ്റർമാർ ഈടാക്കുന്ന കമ്മീഷനും വാഹന പരിപാലനച്ചെലവുകളും വരുമാനത്തെ ബാധിക്കുന്നുവെന്നാണ് ഡ്രൈവർമാരുടെ പരാതി.
ചില ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകളിൽ യാത്രയുടെ പ്രാരംഭ നിരക്ക് 500 ബൈസ വരെ താഴ്ന്നതാണെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം, വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലെ നിരക്കുകൾ തങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അവർ പറയുന്നു.
യാത്രക്കാർക്ക് താങ്ങാനാകുന്ന നിരക്കുകൾ ഉറപ്പാക്കുന്നതിനൊപ്പം ടാക്സി ഡ്രൈവർമാരുടെ വരുമാനവും സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ഡ്രൈവർമാരുടെ നിലപാട്. ഇതിനായി ഗതാഗത മന്ത്രാലയം ഇടപെട്ട് ഡ്രൈവർമാരുടെയും ആപ്പ് ഓപ്പറേറ്റർമാരുടെയും സംയുക്ത യോഗം വിളിക്കണമെന്നും പരസ്പര ധാരണയിലൂടെ ന്യായമായ നിരക്കുകൾ നിശ്ചയിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
യാത്രക്കാർക്ക് അധിക സാമ്പത്തികഭാരം ഉണ്ടാകാതെ ഡ്രൈവർമാർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്ന തരത്തിൽ നിരക്കുകൾ ക്രമീകരിക്കണമെന്നാണ് ആവശ്യം.
Follow us on :
Tags:
More in Related News
Please select your location.