Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 16:02 IST
Share News :
മസ്കറ്റ്: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും ഭാവനകൾക്കും നിറം പകർന്ന് അസൈബ ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വർണോത്സവം 2026’ ചിത്രരചനാ മത്സരം കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ അൻസാബ് ലുലു ഹാളിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
അസൈബ ഫ്രണ്ട്സ് കൂട്ടായ്മ സെക്രട്ടറി ബിപിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളായ ഷാഫി, മുഹമ്മദ് ഷാ, സജു, മനോജ്, ഡിജിൽ, പ്രദീഷ്, വിഷ്ണു, അൻസില, അങ്കിത, ഗീതു, ജിതിൻ, സലിം എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അൽ അൻസാബ് ലുലു മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികൾ മാറ്റുരച്ചത്. വിവിധ പ്രായവിഭാഗങ്ങളിലുള്ള കുട്ടികൾ തങ്ങളുടെ ഭാവനയും ചിത്രരചനാ മികവും നിറങ്ങളിലൂടെ അവതരിപ്പിച്ചു. ജോഷി കുര്യൻ മത്സരത്തിന്റെ വിധികർത്താവായി പ്രവർത്തിച്ചു.
മത്സരത്തിലെ വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്ക് ഉദ്ഘാടകനായ നിധീഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും സർഗാത്മകതയും ഭാവനാശേഷിയും വളർത്തുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘വർണോത്സവം 2026’ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി മാറി. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തവും രക്ഷിതാക്കളുടെ സാന്നിധ്യവും സംഘാടകരുടെ കൂട്ടായ പ്രവർത്തനവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.
കുട്ടികളുടെ കലാപരമായ അഭിരുചികളെ പ്രോത്സാഹിപ്പിക്കുകയും പുതിയ തലമുറയ്ക്ക് സർഗാത്മകമായ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മാ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമാകുകയാണ്.
Follow us on :
Tags:
More in Related News
Please select your location.