Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 21:43 IST
Share News :
തലയോലപ്പറമ്പ്: ബാലസംഘം ജില്ലാ സമ്മേളനത്തിന് തലയോലപ്പറമ്പിൽ തുടക്കമായി. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി 226 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് വാദ്യമേളങ്ങളുടെ അകമ്പടികളോടെ സാംസ്കാരിക ഘോഷയാത്ര നടത്തി.തുടർന്ന് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് കെ സോമൻ പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തി. പ്രശസ്ത സിനിമാതാരം മീനാക്ഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന സെക്രട്ടറി പി. എസ് സന്ദീപ് മീനാക്ഷിക്ക് കൈമാറി. എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ, ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ബി. എസ് ദേവിക, മുഹമ്മദ് അഷറഫ്, സംസ്ഥാന ഭാരവാഹികളായ ടി. കെ നാരായണദാസ്, അമൽ ഡൊമിനിക്ക്, ഒ. ആർ പ്രദീപ്കുമാർ, എസ്. മൃദുല, ബാലസംഘം ജില്ലാ കൺവീനർ കെ. ശെൽവരാജ്, സ്വാഗതസംഘം ചെയർമാൻ ഡോ. സി എം കുസുമൻ, ഡി. എം ദേവരാജൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം പാത്തുമ്മയുടെ മകൾ ഖദീജ, ബാലസംഘം ജില്ലാ ഭാരവാഹികളായ വൈഷ്ണവി രാജേഷ്, എം എസ് സാനു, പി. രമേശൻ, പി. ജി അശ്വിൻ, അശ്വിൻ അനീഷ്, ആൽഹ റെസി, നികേത് മനോജ്, അനഘ തമ്പാൻ,, അതുല്യ ബിനോയ്, സ്നേഹ തമ്പുരാൻ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
Follow us on :
More in Related News
Please select your location.