Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഐ സി സലാല അൽ മദ്റസത്തു സുന്നിയ്യ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

27 Oct 2026 06:49 IST

ENLIGHT MEDIA OMAN

Share News :

സലാല: അൽ മദ്റസത്തു സുന്നിയ്യയുടെ 31-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് എസ് ഐ സി സലാല അൽ മദ്റസത്തു സുന്നിയ്യ പൂർവ്വ വിദ്യാർത്ഥി സംഗമം അൽ മദ്റസത്തു സുന്നിയ്യയിൽ സംഘടിപ്പിച്ചു.

അബ്ബാസ് മൗലവി സ്വാഗതം ആശംസിച്ച സംഗമത്തിൽ എസ് ഐ സി ആക്റ്റീങ്‌ പ്രസി ഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. എസ് ഐ സി ചെയർ മാൻ അബ്ദുൽ ലത്തീഫ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. SIC കേന്ദ്ര നേതാക്കളായ റഈസ് ശിവപുരം, അബ്ദുൽ സലാം ഹാജി, റഷീദ് കൽപ്പറ്റ, അബ്ദുൽ ഫത്താഹ്, അബ്ദുള്ള അൻവരി, റഹ്മത്തുള്ള മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ റസാഖ് നന്ദി പറഞ്ഞു.

സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികൾ പരസ്പരം സൗഹൃദങ്ങൾ പുതുക്കിയും മദ്ഹ് ഗാനങ്ങൾ ആലപിച്ചും സ്നേഹാശംസകൾ കൈമാറിയും പങ്കുചേർന്നു. തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി രൂപീകരിച്ചു.

Follow us on :

More in Related News