Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിന്നാക്ക വികസന വകുപ്പു മുഖേന പരീക്ഷാപരിശീലന ധനസഹായം

26 Oct 2026 20:27 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിംഗ് സർവീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി./നെറ്റ്/ജെ.ആർ.എഫ് മത്സരപരീക്ഷകൾക്കായി പരിശീലനം നടത്തുന്ന പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി) വിഭാഗക്കാര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പു മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്‍റ് പ്രോഗ്രാം 2026-27 പദ്ധതിയിലേക്ക് നവംബർ 20വരെ അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന അപേക്ഷിക്കണം. ഫോൺ- - 0484 2983130.

​​



Follow us on :

More in Related News