Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 02:50 IST
Share News :
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (പി പി എ ക്യു) പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വുമൺസ് വിംഗിന്റെ നേതൃത്വത്തിൽ ആസ്റ്റർ ക്ലിനിക്കും, ആസ്റ്റർ വളണ്ടിയേഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അൽ ഹിലാലിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി. ബോബൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ (പിങ്ക് മന്ത് ) ഭാഗമായി സ്ത്രീകൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അൽ ഹിലാൽ ആസ്റ്റർ മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്ററ്- ഒബി & ഗൈനക്കോളജി ഡോക്ടർ ശ്രീലക്ഷ്മി രാമചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്കായി സൗജന്യ ഗൈനക് കൺസൾട്ടേഷൻ, ഫിസിയോ ഡെസ്ക് സേവനം, ബി.പി, ബി.എം.ഐ പരിശോധനകൾ എന്നിവയ്ക്ക് പുറമെ സി.ബി.സി, എസ്.ജി.ഒ.ടി, എസ്.ജി.പി.ടി, എഫ്.ബി.എസ്/ആർ.ബി.എസ്, കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നീ സൗജന്യ ലാബ് പരിശോധനകളും ലഭ്യമാക്കിയിരുന്നു.
പി പി എ ക്യു പ്രസിഡന്റ് ഷിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വുമൺസ് വിങ് കോഡിനേറ്റർ അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിഷാദ് സൈദ് സ്വാഗതവും, ട്രഷറർ സനന്ദ് രാജ് നന്ദിയും പ്രകാശിപ്പിച്ചു.
വൈസ് പ്രസിഡണ്ട്മാരായ ഷാബാൻ ചുണ്ടക്കാടൻ, മെർലിയ അജാസ്, സെക്രട്ടറി നീതു അഭിലാഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ മാധവൻ, സലീൽ സലാം എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ഒരു മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് അവസരമൊരുക്കി നൽകിയ അൽ ഹിലാൽ ആസ്റ്റർ മെഡിക്കൽ സെന്റർ അധികൃതർക്ക് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ നന്ദി അറിയിച്ചുതോടൊപ്പം തുടർന്നും ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പി പി എ ക്യു അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.